ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/എന്റെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കേരളം

   
കേരം തിങ്ങി നിറഞ്ഞ മരതകതോപ്പും
കളകളം പാടും അരുവികളും
പച്ചപ്പുല്ല് മേഞ്ഞമെത്തയുമായ്
ഹാ എന്തു സുന്ദരമാണീ കേരളം
എന്നോ മറഞ്ഞു പോയ്
എങ്ങോമറഞ്ഞുപോയ്
ആ സുന്ദരകേരളത്തിൻ തനിമ
എങ്ങോട്ട് നോക്കിയാലും അവിടെല്ലാം
ചപ്പുചവറുകൾ കൊണ്ടൊരു പുക്കളം മാത്രം
കണ്ണീർ തെളിയുന്ന പുഴകളെല്ലാമിന്ന്
മാലിന്യകൂമ്പാരമായി മാറിയല്ലോ
ആറുകളും തോടുകളും ഉണ്ടെങ്കിലും പക്ഷേ
ഒരിറ്റു വെള്ളത്തിനായി ഓടുന്നു നാം
വീടുകൾ പുതുമോടിയാക്കിയപ്പോൾ
അവിടെല്ലാം മാലിന്യം കുന്നുകൂടി
ഇനിയെന്ന് കാണും നാം ആ മരതകതോപ്പും
ഹരിതഭംഗിയും അരുവികളും


ഫാത്തിമ .എസ്
3 എ ഗവ. എച്ച് എസ് ശ്രീകാര്യം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത