ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/***കേൾക്കണോ.... പ്രിയകൂട്ടരെ... ***

Schoolwiki സംരംഭത്തിൽ നിന്ന്
 ***കേൾക്കണോ.... പ്രിയകൂട്ടരെ... ***    


പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ ശുചിത്വ ത്തിൽ വളരെ ശ്രദ്ധാലുക്കളായിരുന്നു.നമ്മൾ എല്ലാം സിനിമകളിൽ എങ്കിലും കണ്ടിട്ടുണ്ടാവും നമ്മുടെ കാരണവന്മാർ പുറത്തുപോയി വന്നാൽ വീടിന്റെ പൂമുഖത്ത് കിണ്ടിയിൽ വെള്ളം വെച്ച് കാലും മുഖവും കൈയ്യും ഒക്കെ കഴുകാർ ഉള്ളത് ഇന്ന് നാം കണ്ടുവരുന്നതും ആവർത്തിച്ച് വരുന്നതുമായ പകർച്ച വ്യാധികളും നമ്മുടെ ശുചിത്വമില്ലായ്മ മൂലമുണ്ടാകുന്ന തിരിച്ചടികൾ ആണ്. നാം ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യം ഇല്ലാതെ ആയിരിക്കുന്ന അവസ്ഥയാണ് ശുചിത്വം.എവിടെയെല്ലാം നാം ശ്രദ്ധിച്ച് നോക്കുന്നുവോ അവിടെ എല്ലാം നമ്മുക്ക് ശുചിത്വമില്ലായ്മ കാണാൻ കഴിയും. നാളെയെങ്കിലും നമ്മുടെ വീടുകൾ; ഓഫീസുകൾ ; സ്ഥാപനങ്ങൾ;ഗ്രാമങ്ങൾ എന്നിവിടങ്ങൾ ശുചിത്വ മുള്ളവായാകണം അതിന് ഓരോ വ്യക്തിക്കും ഉത്തരവാദിത്വമുണ്ട് .(വ്യക്തി നാന്നായലെ സമൂഹം നന്നവു) മലയാളിയുടെ സംസ്കാരതിന്റെ മുഖ മുദ്രയാണ് ശുചിത്വ,അത് നമ്മുക്ക് ഉയർത്തി കാട്ടാൻ കഴിയണം."ഐക്യമത്യം മഹാബലം" എന്ന് കേട്ടിട്ടില്ലേ! നമ്മൾ ഇപ്പൊൾ നേരിടുന്ന മഹവിപത്ത ആയ കൊറോണയേ നേരിടാൻ "വ്യക്തി ശചിത്വവും സാമൂഹിക അകലവും പാലിച്ച് നാം ഒറ്റകെട്ടായി നിൽക്കണം. നമ്മുടെ ഭരണകർത്താക്കൾ പറയുന്നത് പോലെ നമ്മുക്ക് ഒരുമിച്ച് നിന്ന് വിജയിക്കാം ഒരു നല്ല നാളെക്കായി പ്രാർത്ഥിക്കാം

*അർജുൻ* *രാജ്*
3B ഗവൺമെന്റ് ഹൈ സ്ക‍ൂൾ മടത്തറക്കാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം