ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/ട്വെൻറിട്വെൻറിവൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
ട്വെൻറി ട്വെൻറി വൈറസ്

ട്വന്റി ട്വന്റി വൈറസ് .ഈ വർഷം അതായത്‌ നമ്മൾ ജീവിക്കുന്ന 'ട്വന്റി-ട്വന്റി' കാലഘട്ടത്തിലെ ഒരു മഹാമാരിയുടെ കഥ. 'ദി ട്വന്റി-ട്വന്റി സ്റ്റോറി'. കൊറോണ അല്ലെങ്കിൽ കോവിഡ് - 19 എന്ന വൈറസ്‌അതിന്റെ കഥ പറയുകയാണ്. ഞാൻ കൊറോണ അഥവാ കോവിഡ് - 19. എന്നെ ഈ ലോകത്ത് നിന്നും ആദ്യം കൊണ്ട് വന്നത്‌ ചൈന രാജ്യമാണ്. അവിടെയുള്ള വുഹാൻ എന്ന ഒരു പ്രദേശം. ചിലർ പറയുന്നത് ഞാൻ വുഹാനിലെ ചന്തയിൽ നിന്നാണ് വന്നതെന്ന്. കാരണം ആ ചന്തയിൽ വിൽക്കുന്ന പാമ്പ് വവ്വാൽ എലി പട്ടി പൂച്ച എന്നിവയുടെ മാംസം കഴിക്കുന്ന ആളുകളിൽ നിന്നാണ്‌ എന്ന്. പക്ഷേ എനിക്ക്‌ അറിയില്ല എന്തിൽ നിന്നുമാണ്‌ ഞാൻ വന്നതെന്ന്. കാരണം ഞാൻ ഒരു വൈറസ്‌അല്ലേ. ഞാൻ ഇവിടെവരെ എത്തിയത് മനുഷ്യരിൽനിന്നുമാണ്. ഒരു മനുഷ്യനിൽ നിന്നും അടുത്ത മനുഷ്യന് കൈമാറി കൈമാറി എനിക്ക്‌ പ്രശസ്തി തന്നല്ലോ എനിക്ക്‌ അതുമതി. എന്നാലും ഞാൻ ഇവിടം വിട്ട് പോവുകയില്ല. എന്നെ കുറിച്ച് ഒരു ഉദാഹരണം പറയാം. ഇപ്പോൾ ഞാൻ ഒരു മനുഷ്യന്റ ശരീരത്തിലുണ്ട്. അപ്പോൾ ഒരു കൂട്ടം ആളുകൾ തിങ്ങിനിറഞ്ഞ് വരുന്ന ഒരു ബസിൽ ഞാനും ആ മനുഷ്യനും കയറും. അപ്പോൾ ആ മനുഷ്യൻ വായും മൂക്കും മറയ്ക്കാതെ തുമ്മുകയോ ചുമക്കുകയോ ചെയ്താൽ എന്നെ പോലെ കുറേ വൈറസ്‌പുറത്തിറങ്ങി ബാക്കിയുള്ള മനുഷ്യരിലേക്ക് എത്തിചേരും. അവർ പല രാജ്യത്തും പോകാനുള്ളവർ ആയിരിക്കും ആ ബസിൽ. അങ്ങനെ ഞാൻ ഈ ലോകം മുഴുവൻ ചുറ്റിക്കറങ്ങി നടന്നുകൊണ്ട് എല്ലാവർക്കും എന്നെ നൽകും. അങ്ങനെ ഞാൻ കാരണം എത്ര കോടി മനുഷ്യരാണ് മരിച്ചത്‌. അങ്ങനെയിരിക്കെ ഞാൻ കേരളത്തിലേക്ക്‌ പോയി. പക്ഷെ ഞാൻ രണ്ടുമൂന്ന് പേർക്ക് വൈറസ്‌കൊടുത്ത് വന്നപ്പോൾ അവിടെ മുൻകരുതലുകൾ പറഞ്ഞുകൊടുക്കുന്നു. പിന്നെ കർഫ്യൂ ആയി. പിന്നെ പിന്നെ ലോക്ക് ഡൗണും എത്തി. അങ്ങനെയിരിക്കുമ്പോൾ എനിക്ക്‌ ഒരു കത്ത് കിട്ടി. ഞാൻ അതു വായിച്ചു. എന്റെ പ്രിയപ്പെട്ട കൊറോണ ഞാൻ നിപ വൈറസ് നീ എന്തായാലും കേരളത്തിൽ കളിച്ചിട്ട് ഒരു കാര്യവുമില്ല. ഞാൻ അവിടെ ചെന്നപ്പോൾ എന്നെ അവർ തുരത്തിയോടിച്ചു. ഇനി നീയും അധിക നാളൊന്നും അവിടെ വാഴില്ല. അങ്ങനെയുള്ള സർക്കാരും പിന്നെ ഒരു ടീച്ചർ ആരോഗ്യമന്ത്രിയും എന്നാണ് കേട്ട് അറിഞ്ഞത്‌. ആ അതൊക്കെ പോട്ടെ നീ എന്തായാലും യാത്ര തിരിച്ചോളൂ. നിന്റെ ആ പഴയ വൈറസ് ലോകത്തേക്ക് .ഉടൻ തന്നെ വേണം 'ഗുഡ് ബൈ' എന്ന് സ്നേഹപൂർവ്വം നിപ്പാ. ഞാൻ നിപയുടെ കത്ത് വായിച്ച് പൊട്ടി കരഞ്ഞു. എന്തായാലും ഇവിടെ നിന്ന് പോകണം അല്ലെങ്കിൽ അവർ എന്നെ കൊല്ലും. അങ്ങനെ ഞാൻ ചിലർക്ക് കൊടുത്ത വൈറസ് മാറിവരുന്നത്‌ കണ്ടപ്പോൾ അവിടംവിട്ട് പോകാൻ വേണ്ടി യാത്ര തിരിച്ചു. ഞാൻ പോകുന്ന വഴിയെല്ലാം നോക്കി എല്ലാവരും മാസ്‌ക് ധരിച്ചു. ഇടയ്ക്കിടക്ക് സോപ്പ് വെച്ച് കൈകഴുകുന്നു.ഞാൻ നോക്കിയപ്പോൾ ഒരാൾ പുറത്തുപോയിട്ട് വരുന്നു. വന്നിട്ട് നേരെ വീട്ടിന്റെ അകത്തുകയറാതെ മുഖത്ത് ധരിച്ചിരുന്ന മാസ്‌ക് തീയിലിട്ട് കത്തിച്ചു. പുറത്തിട്ടുകൊണ്ടുപോയ ചെരുപ്പും ഡ്രസ്സും വൃത്തിയായി കഴുകി കുളിക്കാൻപോയി. ഞാൻ മതിലിന്റെ മുകളിൽ വലിഞ്ഞു കയറി ഇതെല്ലാം കണ്ടു. ഞാൻ വിചാരിച്ചു വെറുതെയാണോ ഞാൻ ആർക്കും പകരാത്തത്. ഞാൻ യാത്ര തിരിക്കാൻ തിടുക്കപ്പെട്ടു. അപ്പോൾ എന്തോ ഒരു വെള്ളം എന്റെ ദേഹത്ത് വീണു. എന്റെ ശരീരം കത്തുന്നപോലെ തോന്നി. ഞാൻ വേദനസഹിച്ചുകൊണ്ട് തിരിഞ്ഞുനോക്കിയപ്പോൾ കുറേ പോലീസ്. ഒരു വലിയ വാഹനത്തിൽ കീടനാശിനി തളിക്കുന്നു. എന്നെ കൊല്ലാൻ തന്നെയാണ് ഞാൻ ഉറപ്പിച്ചു. ഒടുവിൽ എന്റെ അന്ത്യം കുറിക്കാറായി.പക്ഷെ എല്ലാവരടുത്തും പറയുകയാണ്. 'ഇനിയും മനുഷ്യരുടെ അഹങ്കാരത്തിന് ഒരു മാറ്റവും ഇല്ലെങ്കിൽ എന്നെ പോലെ വേറെ വൈറസും വരും' ഇത്‌ എന്റെ വാക്കുകളാണ്. ഓർത്തുകൊള്ളുക.

അലിഫ്നാ .എസ്
7 ബി ജി‌എച്ച്‌എസ് മടത്തറക്കാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ