ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

കൊറോണയുണ്ടത്രെ കൊറോണയിപ്പോൾ
കൊടുംഭീകരനാം അവനൊരു കൃമികീടം
അഖിലാണ്ഡലോകവും വിറപ്പിച്ചു കൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായ്

വിദ്യയിൽ കേമനാ മാനവരൊക്കെയും
വിധിയിൽ പകച്ചങ്ങു നിന്നുടുമ്പോൾ
വിരസത ഒട്ടുമേ പിടികൂടാതവ‍ർ
വിലസുന്നു ലോകത്തിൽ ഭീഷണിയായ്

ഇനിയാര് ഇനിയാര് മുൻപന്തിയിലെന്നു
രാഷ്ട്രങ്ങളോരോന്നും ഭയന്നിടുന്നു
ഞാനില്ല ഞാനില്ല എന്നോതിക്കൊണ്ടവർ
ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ്

കേമത്തരം കാട്ടാൻ മുൻപന്തിയിൽ നിന്നോർ
കേണിടുന്നു അല്പം ശ്വാസത്തിനായ്
കേട്ടവ‍‍ർ കേട്ടവർ അടക്കുന്നു മാ‍ർഗ്ഗങ്ങൾ
കേറിവരാതെ തട‍ഞ്ഞീടുവാൻ

കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത
കൊറോണ നീയിത്രയും ഭീകരനോ
ആണവ ആയുധക്കോപ്പുകൾ പോലും നിൻ
ആനന്ദ നൃത്തത്തിൽ കളിപ്പാവയോ

സങ്കടമുണ്ട് മനസ്സകമെല്ലാമെ
സച്ചരാം മനുജരെ ഓർത്തിടുമ്പോൾ
സത്യത്തിൽ ഈ ഗതി ചൂണ്ടിക്കാട്ടുന്നത്
സത്യമാ‍ർഗത്തിൻ ദിശയല്ലയോ

അഹന്തകളെല്ലാമേ വെടിയുക മനുഷ്യാ നീ
അഹങ്കരിക്കേണ്ടവൻ അവനല്ലയോ
നിസ്സാരനായ് കൃമികീടത്തെ കാണാതെ
നിന്റെ നിസ്സാരത ഓർക്കുക നീ

ആൻസി എൽ ബി
8 C ഗവ. മോഡൽ എച്ച് എസ്സ് എസ്സ് , പുന്നമൂട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത