സഹായം Reading Problems? Click here


ഗവൺമെൻറ്, എച്ച്.എസ്. എസ് കഴക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
ഗവൺമെൻറ്, എച്ച്.എസ്. എസ് കഴക്കൂട്ടം
സ്കൂൾ ചിത്രം
സ്ഥാപിതം --1899
സ്കൂൾ കോഡ് 43008
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കഴക്കൂട്ടം
സ്കൂൾ വിലാസം കഴക്കൂട്ടം പി.ഒ,
തിരുവനന്തപുരം
പിൻ കോഡ് 695582
സ്കൂൾ ഫോൺ 04712418167
സ്കൂൾ ഇമെയിൽ kazhakuttom.govthss@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല കണിയാപുരം
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
മാധ്യമം മലയാളം‌, ഇംഗ്ളീഷ്
ആൺ കുട്ടികളുടെ എണ്ണം 449
പെൺ കുട്ടികളുടെ എണ്ണം 459
വിദ്യാർത്ഥികളുടെ എണ്ണം 908
അദ്ധ്യാപകരുടെ എണ്ണം 39
പ്രിൻസിപ്പൽ ശ്രീമതി. അജിത
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ശ്രീമതി. സബീന ബീഗം
പി.ടി.ഏ. പ്രസിഡണ്ട് ശ്രീ .എസ്. അനിൽ കുമാർ
01/ 09/ 2018 ന് 43008
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 7 / 10 ആയി നൽകിയിരിക്കുന്നു
7/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


എട്ടുവീട്ടിൽ പിളളമ്മാരിൽ പ്രധാനിയായ കഴക്കൂട്ടത്തു പിളളയുടെ കഴക്കൂട്ടം കൊട്ടാരത്തിന് സമീപത്താണ് 110വർഷം പഴക്കമുളള കഴക്കൂട്ടം ഗവൺമെന്റ് ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. മഹാരാജാവിന്റെഅപ്രീതിയ്ക്ക് പാത്രമായ കഴക്കൂട്ടത്തു പിളളയുടെ കൊട്ടാരം ഇടിച്ച് തകർത്ത് കുളംകോരിയ സ്ഥലത്തെ കുളവും അവശിഷ്ടങളും ചരിത്രസാക്ഷിയായി ഇപ്പോഴും നിലനിൽക്കുന്നു.

ചരിത്രം

എട്ടുവീട്ടിൽ പിളളമ്മാരിൽ പ്രധാനിയായ കഴക്കൂട്ടത്തു പിളളയുടെ കഴക്കൂട്ടം കൊട്ടാരത്തിന് സമീപത്താണ് 110വർഷം പഴക്കമുളള കഴക്കൂട്ടം ഗവൺമെന്റ് ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. മഹാരാജാവിന്റെഅപ്രീതിയ്ക്ക് പാത്രമായ കഴക്കൂട്ടത്തു പിളളയുടെ കൊട്ടാരം ഇടിച്ച് തകർത്ത് കുളംകോരിയ സ്ഥലത്തെ കുളവും അവശിഷ്ടങളും ചരിത്രസാക്ഷിയായി ഇപ്പോഴും നിലനിൽക്കുന്നു.

സ്ക്കൂളിലെ രേഖ അനുസരിച്ച് കൊല്ലവർഷം 1088,1095എന്നീ രണ്ടു സന്ത൪ഭങളിലായി കഴക്കൂട്ടം തെക്കും ഭാഗം മുറിയിൽ മൂലയിൽ വീട്ടിൽ പത്മനാഭപ്പിളള അനന്തിരവ൯ നീലകണ്ഠപിളള, ടി ഗ്രാമത്തിൽ പരദേശ ബ്രാഹ്മണ വെന്ക്കിട്ടരാമൻ പുത്രൻ സുബ്രഹ്മണ്യ അയ്യർ, കരിയിൽ വലിയവീട്ടിൽ കാളിപ്പിളള പത്മനാഭപ്പിളള എന്നിവർ ചേർന്ന് 57 ചക്രം കൊടുത്തു രണ്ടു സന്ദ൪ഭങളിലായി 50സെന്റും 94 സെന്റും വാങ്ങിയതായി കാണുന്നു.അതോടപ്പം സ്ക്കൂളിൽ നിലവിലുണ്ടായിരുന്ന കെട്ടിടത്തെപ്പററിയും ആധാരത്തിൽ വിവരിക്കുന്നു. ആയതിനാൽ കിട്ടിയ വിവരമനുസരിച്ച് 94 വ൪ഷങൾക്ക് മു൯പ് സ്കൂൾ നിലനിന്നിരുന്നു എന്ന് തെളിയുന്നു

നിലവിലിരുന്ന കുടിപ്പളളിക്കൂടത്തിന്റെ സമീപമുണ്ടായിരുന്ന മലയാളം എലിമെന്ററി സ്കൂൾ ഉൾപ്പെടുത്തി ഹയർഗ്രേഡ് എലിമെന്ററി സ്കൂൾ എന്ന് അറിയപ്പെട്ടിരുന്നതായും ശ്രീ ചിത്തിരതിരുന്നാൾ മഹാരാജാവിന്റെയുംശ്രീമൂലം തിരുന്നാൾ മഹാരാജാവിന്റെയും ജന്മദിനങൾ ആഘോഷിച്ചിരുന്നതായും പൂർവവിദ്യാർത്ഥികൾ പറയുന്നു.ആദ്യകാലത്ത് ഫസ്ററ് ഫോം സെക്കന്റ് ഫോം,തേ൪ഡ് ഫോം സമ്പ്രദായമാണ് നിലവിലിരുന്നത് ഈ സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്ററർ കാലടി കൃഷ്ണപിളള 1981-1982-ൽ സ്ക്കൂൾ അപ്ഗ്രേഡ് ചെയ്തു. 2004-2005ൽ ഹയ൪ സെക്കന്ററി സ്കൂളായി.

ഈ സ്കൂളിൽ പഠിച്ച പ്രമുഖരിൽ ചിലരാണ് സാഹിത്യകാരനായ കഴക്കൂട്ടം ത്യാഗരാജൻ,ദേശിയഅധ്യാപക അവാർഡ് നേടിയ ശ്രീമതി ശ്യാമളകുമാരിയമ്മ, റിട്ട.ഡി.ഇ.ഒ ഹരിദാസ്, ഡോ.അബ്ഗുൽ സലാം, റിട്ട.കെ.എസ്.ഇ.ബി.ഇഞ്ചിനീയ൪ ശ്രീമതി ലില്ലി ഡിസൂസ, ഡോ. ഷ൪മദ്, തുടങ്ങിയവ൪.

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ജെ. ആർ. സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

• എസ്. പി. സി. • കബ്സ് & ബൂൾബൂൾ

  • ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ശ്രീ. ശശിധരൻ , ശ്രീമതി.തിലകാ ബെൻ, ശ്രീമതി.സരോജം , ശ്രീമതി.പങ്കജാക്ഷി , ശ്രീ. ശശിധരൻ ,ശ്രീമതി.  സീതാ ദേവി , 

ശ്രീമതി. മേരി ഗ്രേസി , ശ്രീമതി. നി൪മ്മല കുമാരി അമ്മ, ശ്രീമതി. കുമാരി വൽസല ദേവി|, ശ്രീമതി. ഗീതാ കുമാരി ശ്രീമതി. ലളിതാംബ . ശ്രീമതി സുജന, ശ്രീമതി. ഗീതാ കുമാരി ശ്രീ ജസ്റ്റിൻ ഗോമസ്, ശ്രിമതി നിഷ എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ സ്കൂളിൽ പഠിച്ച പ്രമുഖരിൽ ചിലരാണ് സാഹിത്യകാരനായ കഴക്കൂട്ടം ത്യാഗരാജൻ,ദേശിയഅധ്യാപക അവാർഡ് നേടിയ ശ്രീമതി ശ്യാമളകുമാരിയമ്മ, റിട്ട.ഡി.ഇ.ഒ ഹരിദാസ്, ഡോ.അബ്ഗുൽ സലാം, റിട്ട.കെ.എസ്.ഇ.ബി.എൻചിനിയ൪ ശ്രീമതി ലില്ലി ഡിസൂസ, ഡോ. ഷ൪മദ്, കഴക്കുട്ടംപ്രംകുമാർ തുടങിയവ൪

=വഴികാട്ടി

Loading map...