ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

മൂന്നര ഏക്കറോളം വിസ്തൃതിയിൽ അയിരൂപ്പാറയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൽ പ്രീപ്രൈമറി മുതൽ പ്ലസ് ടു വരെ 1300-ഓളം വിദ്യാർത്ഥികളും 60-ഓളം അധ്യാപകരും ഉൾപ്പെടുന്നു. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങളാണ് നാളിതുവരെ ഈ വിദ്യാലയം കൈവരിച്ചത്. പി.റ്റി.എയുടെയും എസ്.എം.സിയുടെ പൂർ‍ണ്ണമായ സഹകരണത്തോടെ നടപ്പിലാക്കുന്നത്. മെച്ചപ്പെട്ട പഠനാന്തരീക്ഷവും ശിശുസൌഹൃദ ക്ലാസ്സുമുറികളുമാണ് ഈ വിദ്യാലയത്തിന്റെ വിജയങ്ങളുടെ അടിത്തറ. റഫറൻസ് ലൈബ്രറി , സ്മാർട്ട് ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ് , ശാസ്ത്ര സാമൂഹ്യശാസ്ത്രം ഗണിതലാബൂകൾ തുടങ്ങിയവയെല്ലാം ഉൾക്കൊള്ളുന്ന വിധത്തിലുള്ള രണ്ട് ബഹുനില കെട്ടിടങ്ങൾ ഉണ്ട് . SSLC പരീക്ഷയിൽ സേ പരീക്ഷാഫലം ഉൾപ്പെടെയുള്ള റിസൾട്ടിൽ നൂറ്മേനി വിജയം കൊയ്ത് കൊണ്ട് ഈ വിദ്യാലയം ചരിത്രത്തിന്റെ ഭാഗമായി. കലാ കായിക മേളകളിലും ശാസ്ത്ര പ്രവൃത്തിപരിചയ ഗണിത മേളകളിലും സബ്ജില്ലയിലെയും ഈ വിദ്യാലയം ഒന്നാമതായി മാറിയിട്ടുണ്ട്. 2017 അക്കാദമിക് വർഷം മുതൽ തുടർച്ചയായി 100 ശതമാനം വിജയമാണ്  നമ്മുടെ വിദ്യാലയം നേടുന്നത് . എസ്  എസ്  എൽ  സി പരീക്ഷയിൽ നൂറു മേനി വിജയം ആവർത്തിക്കാനുള്ള ഗ്രഡേഷൻ ക്ലാസുകൾ കാര്യക്ഷമമായി നടന്നു വരുന്നു. LSS USS സ്കോളർഷിപ്പുകൾ തുടർച്ചയായി നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ നേടുന്നുണ്ട്. അതിനായുള്ള ക്ലാസുകൾ തുടങ്ങി കഴിഞ്ഞു. .