ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സ്‌കൂൾ പി ടി എ അംഗങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
അധ്യാപക രക്ഷകർതൃ സംഘടന


പഠിതാക്കളുടെ സർവ്വതോന്മുഖമായ അഭിവൃദ്ധി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന, അധ്യാപകരും രക്ഷകർത്താക്കളും സഹകരിച്ചു പ്രവർത്തിക്കുന്ന കരുത്തുറ്റ സ്കൂൾ പി ടി എ അവനവഞ്ചേരി ഗവൺമെന്റ് എച്ച് എസിന്റെ വികസനത്തിന് പാതയൊരുക്കുന്നു. എല്ലാ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്കും വേണ്ട ധനശേഖരണം നടത്തുന്നു എന്നതിൽ കൂടുതൽ പഠനപ്രവർത്തനങ്ങൾ, കലാപരിപാടികൾ, ഭക്ഷണ വിതരണം, അച്ചടക്ക പരിപാലനം, ജൈവ ഉദ്യാന പരിപാലനം, ശുചീകരണ പ്രവർത്തനം, കായിക പ്രവർത്തനങ്ങൾ എന്നുവേണ്ട സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കുംസഹകരണവും സഹായവും നൽകിക്കൊണ്ട് സ്കൂളി നൊപ്പം തന്നെ പിടിഎ നിലകൊള്ളുന്നു. സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും ഗവൺമെന്റ് എച്ച്.എസ്.എസ് അവനവഞ്ചേരി യിലെ പി.ടി.എ വഹിക്കുന്ന സേവനം പ്രശംസനാതീതമാണ്. സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക, ഒത്തുചേർന്ന് മുന്നോട്ടുപോവുക എന്ന തത്വം ഈ സ്കൂളിനെ സംബന്ധിച്ചടത്തോളം യാഥാർഥ്യമാണ്.