ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/അക്ഷരവൃക്ഷം/ഹായ് പുതു അദ്ധ്യയനവ൪ഷം

Schoolwiki സംരംഭത്തിൽ നിന്ന്
ഹായ് പുതു അദ്ധ്യയന വർഷം

പുതു അദ്ധ്യയനവർഷം വന്നെത്തുമ്പോൾ
ചില കാര്യങ്ങൾ ഓർത്തീടാം
നല്ലവരാകാം നല്ലത് ചെയ്യാം
നന്മ നിറഞ്ഞവരായീടാം.
പുതു അധ്യയനവർഷത്തിൽപുതിയ തുടക്കം
നന്മകൾ ഒത്തിരി ചെയ്തീടാം
അറിവുകൾ നേടാം അറിഞ്ഞു വളരാം
അലിവു നിറഞ്ഞവരായീടാം
അച്ഛനുമമ്മയും ചൊല്ലും വാക്കുകൾ
കേട്ടുവളർന്നു വലുതാകാം
അറിവുകൾ ചൊരിയും അധ്യാപകരുടെ
വാക്കിനു വിലയും നൽകീടാം

ജസീല എം
6 ബി ഗവ.എച്ച് എസ് എസ് ബാലരാമപുരം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത