ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/ സ്കൗട്ട് & ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
 കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ സ്കൂളിലെ യൂണിറ്റിന് സ്കൗട്ട് മാസ്റ്റർ ബിജുകുമാർ.എസ് , ഒാപ്പൺ ഗൈഡ് യൂണിറ്റ് ഗൈഡ് ക്യാപ്റ്റൻ പ്രവീണയും നേതൃത്വം നൽകുന്നു.  ഹൈസ്കൂൾ വിഭാഗത്തിൽ എസ്.എഫ്.എസ്.  ഒാപ്പൺ യൂണിറ്റിൽ 15 സ്കൗട്ടുകളും SREE  ഒാപ്പൺ ഗൈഡ് യൂണിറ്റിലെ 10  ഗൈഡുകളും രാജ്യപുരസ്കാർ തലത്തിൽ പരീക്ഷയെഴുതുന്നു.  യു.പി. സെക്ഷനിൽ ദ്വിതീയ സോപാൻ തലത്തിൽ 32 കുട്ടികളും പരീക്ഷയെഴുതുന്നു.  ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവർത്തനം , ശുചിത്വബോധവത്ക്കരണം എന്നിവ പ്രവർത്തന പരിപാടികളിൽ ഉൾപ്പെടുന്നു. സാന്ത്വന ചികിത്സാ സഹായ നിധിശേഖരം ഇതര സ്കൂളുകളിൽ നിന്ന് വേറിട്ട പ്രവർത്തന പരിപാടിയായി  നടത്താൻ സ്കൂളിലെ യൂണിറ്റിന് കഴി‍ഞ്ഞു.   സ്കൂൾ എച്ച്.എം,  അധ്യാപകവൃന്ദം, പി.റ്റി.എ എന്നിവരുടെ സഹകരണം മികച്ച പ്രവർത്തനങ്ങൾ നടത്താൻ പ്രേരകമാകുന്നു.

കാട്ടാക്കട കുളത്തുമ്മൽ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം സ്കൗട്ട്സ് &ഗെയിഡ്സിന്റെ ത്രിദിന ക്യാമ്പ് കാട്ടാക്കട അഡിഷണൽ സബ് ഇൻസ്പെക്ടർ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.