ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/രക്തസാക്ഷിത്വ ദിനാചരണം

Schoolwiki സംരംഭത്തിൽ നിന്ന്
ഗാന്ധിദർശന്റെ ആഭിമുഖ്യത്തിൽ ജനുവരി 30 രാവിലെ 10 മണിക്ക് ഗാന്ധിദർശൻ വിദ്യാർത്ഥികളും സ്കൗട്ട് & ഗൈഡ്സ്, റെഡ്ക്രോസ് എന്നിവയിലെ അംഗങ്ങളും ചേർന്ന് സ്ക്കൂൾ മുതൽ കാട്ടാക്കട വരെ ശാന്തിയാത്ര നടത്തി.  ശാന്തിയാത്രയിൽ കുട്ടികൾ തന്നെ തയ്യാറാക്കിയ പ്ലക്കാർഡുകളും ബാനറും ശ്രദ്ധേയമായിരുന്നു.  തുടർന്ന് എച്ച്.എം ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗാന്ധി ഗാനാലാപനം നടത്തി.  തുടർന്ന് സർവ്വമത പ്രാർത്ഥന നടത്തി.  9B യിലെ ആതിരാമോഹൻ  ഗാന്ധിസന്ദേശം നൽകി.  തുടർന്ന് മനുഷ്യരാശിക്ക് വിനാശമായിരിക്കുന്ന ലഹരി വസ്തുക്കൾ സമൂഹത്തിൽ നിന്ന് ഉന്മൂലനം ചെയ്യേണ്ടതിന്റെ ആവശ്യകതയുമായി ബന്ധപ്പെട്ട പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി.  തുടർന്ന് ദേശഭക്തിഗാനവും, കവിതയും ചൊല്ലി  11 മണിക്ക് രണ്ടു മിന്നിട്ട് നിശബ്ദ പ്രാർത്ഥന നടത്തി.  ഉച്ചയ്ക്കുശേഷം ഗാന്ധിജിയും സ്വാതന്ത്ര്യസമരവും എന്ന വിഷയത്തിൽ ക്വിസ്സ് മത്സരവും നടത്തി. 
‍‍
അശ്വതി ആമുഖം പറയുന്നു
ബൈബിൾ വചനം: ജോഷ്ന ജോയ്
ഖുറാൻ പാരായണം :ഫെസ്ന
ഭഗവത്ഗീത പാരായണം: ആദിത്യലക്ഷ്മി
ആതിരാമോഹൻ ഗാന്ധിസന്ദേശം നൽകുന്നു
കവിതാ പാരായണം: ആർഷ