ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/പ്രവേശനോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രിൻസിപ്പാൾ, എച്ച്.എം, പി.റ്റി.എ പ്രസിഡന്റ്, മറ്റംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ഈ വർഷത്തെ പ്രവേശനോത്സവം ആഘോഷിച്ചു. അസാപ്പിലെ ഈവന്റ് മാനേജ് മെന്റിലെ വിദ്യാർത്ഥികൾ പുതിയ വിദ്യാർത്ഥികളെ സ്വാഗതം ചെയ്ത് ആനയിക്കുകയും വിദ്യാർത്ഥികളെക്കൊണ്ട് വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. സ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മധുരം നൽകുകയും അ‍‍ഞ്ചാം ക്ളാസിലെ വിദ്യാർത്ഥികൾക്ക് മഷി പേന നൽകുകയും ചെയ്തു. ഏകദേശം 11.30 ന് ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ എെ.ബി സതീഷ്, പ്രിൻസിപ്പാൾ ശ്രീമതി രാധ, എച്ച്.എം, ശ്രീമതി മിനി.കെ.എസ്, ജില്ലാ പഞ്ചായത്ത് മെമ്പേഴ്സ് ശ്രീമതി അൻസജിത, ശ്രീ സ്റ്റീഫൻ, പി.റ്റി.എ പ്രസിഡന്റ്, വാർഡ് മെമ്പേഴ്സ്, കവി സുമേഷ് തുടങ്ങിയവർ പ്രവേശനോത്സവത്തിൽ പങ്കെടുക്കുകയും എസ്.എസ്.എൽ.സി യ്ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ 7 പേർക്കും, ഒൻപത് എ പ്ലസ് വാങ്ങിയ 8പേർക്കും അവാർഡുകൾ നൽകുകയും അനുമോദിക്കുകയും ചെയ്തു. എച്ച്.എസ്.എസ് ൽ മുഴുവൻ മാർക്കു വാങ്ങിയ സുലഭ ഷാജിയെ പ്രത്യേകമായി ഓരോരുത്തരും അനുമോദിച്ചു. കൂടാതെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ 28 പേർക്കും നാല് എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികളെയും അവാർഡുകൾ നൽകുകയും അനുമോദിക്കുകയും ചെയ്തു. ഏറ്റവും മികച്ച വിദ്യാർത്ഥികൾക്കുള്ള ട്രോഫികൾ എച്ച്.എസിൽ വിഷ്ണുവിനും എച്ച്.എസ്.എസിൽ ഗിരികൃഷ്ണനും കരസ്ഥമാക്കി. മികച്ച ജെ.ആർ.സി കേഡറ്റായി സ്നേഹാദാസിനെ അംഗീകരിച്ചു. ജെ.ആർ.സി, സ്കൗട്ട് ആന്റ് ഗൈഡ് കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റും ട്രോഫിയും പ്രസ്തുത ചടങ്ങിൽ വച്ച് വിതരണം ചെയ്തു. വരുന്ന വർഷം ഇതിനേക്കാൾ മികവുറ്റ വിജയത്തിനുള്ള പ്രത്യാശയുമായി ചടങ്ങ് അവസാനിച്ചു.

44019 80001.JPG
44019 40001.JPG
44019 20001.JPG