ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം പ്രിൻസിപ്പാൾ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിന പോസ്റ്റർ മത്സരം എല്ലാ ക്ലാസ്സിലും നടത്തുകയും സമ്മാനം നൽകുകയും ചെയ്തു. രാവിലെ 10 മണിയ്ക്ക് കാട്ടാക്കടയ്ക്കടുത്തുള്ള കുറ്റിയാടി കുളത്തിലേയ്ക്ക് റാലി നടത്തി. കുളത്തിനു ചുറ്റും നിന്ന് അധ്യാപകരും വിദ്യാർത്ഥികളും മൺചിരാതുകൾ കൊളുത്തി കുളനവീകരണ പ്രതിജ്‍ഞ ചൊല്ലി. ജീവജാലങ്ങളേയും തണ്ണീർത്തടങ്ങളേയും സംരക്ഷിക്കാനും മരം വച്ചു പിടിപ്പിച്ച് പ്രകൃതിയെ പച്ചപ്പണിയിക്കാനും മണ്ണ്, ജലം എന്നിവയെ സംരക്ഷിക്കാനും അത് തങ്ങളുടെ കർത്തവ്യമായി ഏറ്റെടുക്കുമെന്നുള്ള കുട്ടികളുടെയും അധ്യാപകരുടേയും പി.റ്റി.എ ഭാരവാഹികളുടേയും പ്രതിജ്ഞ പരിസ്ഥിതി ദിനത്തെ അന്വർത്ഥമാക്കി. അ്തിനോടനുബന്ധിച്ച് കറിവേപ്പില തൈ വിതരണവും ഫലവൃക്ഷ തൈ വിതരണവും നടത്തി. കൂടാതെ സ്ക്കൂൾ പരിസരത്ത് കറിവേപ്പില തൈകളും ഫലവൃക്ഷ തൈകളും നട്ടു പിടിപ്പിച്ചു. അങ്ങനെ 2017 ജൂൺ 5 ലെ പരിസ്ഥിതി ദിനം അധ്യാപകരുടെയും പി.റ്റി.എ യുടെയും വിദ്യാർത്ഥികളുടെയും ഒരു സമഗ്ര ബോധവൽക്കരണ പരിസ്ഥിതി ദിനമായി മാറി.


2018-19

വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം 15 നു പുന്നാവൂർ എൽ പി സ്കൂളിലെ ജയകുമാർ സർ ഉദ്‌ഘാടനം ചെയ്തു. ക്ലബ്ബുകളിലൂടെയുള്ള പ്രവർത്തനങ്ങൾ കുട്ടികളുടെ സമഗ്ര വികസനത്തിന് മുതൽക്കൂട്ടാണെന്നും ഇത് പഠന പ്രക്രിയയുടെ ഭാഗമാണെന്നും പറഞ്ഞു . തുടർന്ന് അദ്ദേഹത്തിന്റെ നാടൻ പാട്ടുകൾ കുട്ടികൾക്ക് ഉണർവും ഉന്മേഷവം നൽകുകയുണ്ടായി . ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ്സ് മത്സരവും പോസ്റ്റർ മത്സരവും ബോധവത്കരണ ക്ലാസ്സുകളും നടത്തി.