ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/ജീവകാരുണ്യ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

റെഡ്ക്രോസ്,സകൗട്ട് ആന്റ് ഗൈഡ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സഹജീവികളുടെ യാതനകളിൽ സഹായഹസ്തങ്ങളുമായി പങ്കെടുക്കുന്നു. കിള്ളിയ്ക്കടുത്തുള്ള ആതുര ശുശ്രൂഷാലയം സന്ദർശിക്കുകയും സ്വരൂപിച്ച ധന സഹായം നൽകുകയും ചെയ്തു. ആമച്ചലിനടുത്തുള്ള വയോജനകേന്ദ്രത്തിലേയ്ക്ക് ഒാരോ കിറ്റ് (തോർത്ത്, സോപ്പ്, ലഘുഭക്ഷണം) നൽകുകയും ചെയ്തു. പത്താം ക്ലാസ്സിൽ പഠിക്കുന്നതും കിഡ്നി മാറ്റൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകാനും പോകുന്ന ശ്യാം എന്ന കൂട്ടുകാരനു വേണ്ടി ക്ലാസ്സ് വിദ്യാർത്ഥികളും രക്ഷിതാക്കളും, അധ്യാപകരും ചേർന്ന് പിരിച്ച തുക ബ്ലാഡർ ഒാപ്പറേഷന് മുൻപായി നൽകി. ഇപ്പോൾ ഒാരോ കുട്ടിയും കാർ‍ഡ് നൽകി പിരിക്കുന്ന തുകയായ നാലു ലക്ഷത്തോളം രൂപ പ്രധാന ശസ്ത്രക്രിയയ്ക്കു മുന്നോടിയായി നൽകാൻ പോകുന്നു.പത്താം ക്ലാസ്സിൽ പഠിക്കുന്ന മാതാപിതാക്കൾ ഇല്ലാത്ത ഒരു കുട്ടിയ്ക്ക് വീടു വച്ച് നൽകാനായി അധ്യാപകർ ഒരു ലക്ഷത്തിനടുത്ത തുക പിരിച്ചു നൽകി. അപകടങ്ങൾ, മാരക രോഗങ്ങൾ എന്നിവയാൽ കഷ്ടപ്പെടുന്ന പാവപ്പെട്ട കുട്ടികൾക്കായി നിരവധി സഹായങ്ങൾ വിദ്യാർത്ഥികളും അധ്യാപകരും , പി.റ്റ.എ യും ചേർന്ന് ചെയ്തു വരുന്നു. നല്ല പാഠം എന്ന പേരിൽ ഒാരോ ക്ലാസ്സിൽ നിന്നും മാസത്തിലൊരിക്കൽ കുട്ടികൾ സ്വരൂപിക്കുന്ന കാശും അധ്യാപകർ മാസം തോറും നീക്കി വയ്ക്കന്ന നിശ്ചിത തുകയും ചേർത്ത് "സഹായനിധി" ഫണ്ട് സ്വരൂപിക്കുന്നു.