ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2017-18 അധ്യയന വർഷത്തെ ഗണിത ക്ലബ്ബിലേയ്ക്ക് എച്ച്.എസ്, യു.പി വിഭാഗങ്ങളിൽ ഒാരോ ക്ലാസിൽ നിന്നും കുട്ടികളെ തെരഞ്ഞെടുത്തു. തുടർന്ന് അൻസജിത റസ്സൽ ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം നടത്തി. 30-6-17 ൽ ക്ലബ്ബിന്റെ ഒരു ആദ്യ യോഗം കൂടി. ഇതിൽ എച്ച്.എസ് വിഭാഗത്തിൽ നിന്നും 10 ഡി ലെ കൃഷ്ണപ്രിയ എസ് നേയും യു.പി വിഭാഗത്തിൽ നിന്നും ആർഷ എസ് ആർ നേയും കൺവീനർ ആയി തെരെഞ്ഞെടുത്തു. തുടർന്ന് ക്ലബ്ബിലെ ഒാരോ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഒരു ഗണിത മാഗസിൻ നിർമ്മാണത്തിന് വേണ്ടിയുള്ള ശേഖരണത്തിനായി കുട്ടികളിൽ നിന്നും ഗണിതപരമായ അറിവുകൾ കൊണ്ടു വരാനും അവ ശേഖരിക്കുവാനും കുട്ടികളെ ചുമതലപ്പെടുത്തി.

2018-19

വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം 15 നു പുന്നാവൂർ എൽ പി സ്കൂളിലെ ജയകുമാർ സർ ഉദ്‌ഘാടനം ചെയ്തു. ക്ലബ്ബുകളിലൂടെയുള്ള പ്രവർത്തനങ്ങൾ കുട്ടികളുടെ സമഗ്ര വികസനത്തിന് മുതൽക്കൂട്ടാണെന്നും ഇത് പഠന പ്രക്രിയയുടെ ഭാഗമാണെന്നും പറഞ്ഞു . തുടർന്ന് അദ്ദേഹത്തിന്റെ നാടൻ പാട്ടുകൾ കുട്ടികൾക്ക് ഉണർവും ഉന്മേഷവം നൽകുകയുണ്ടായി. ഇതിന് നേതൃത്വം നൽകുന്നത് ക്രിസ്റ്റൽ ടീച്ചറാണ്.

ക്രിസ്റ്റൽ എച്ച്.എസ്.എ കണക്ക്