ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/പൊണ്ണത്തടിയൻ കുഞ്ഞവറാൻ

Schoolwiki സംരംഭത്തിൽ നിന്ന്
പൊണ്ണത്തടിയൻ കുഞ്ഞവറാൻ

വയറേശരണം പാടി നടക്കും പൊണ്ണത്തടിയൻ കുഞ്ഞവറാൻ കണ്ണിൽ കണ്ടത് തിന്നു നടന്നു കൈയ്യും വായും കഴുകാതെ
 രോഗാണുക്കൾ പയ്യെപ്പയ്യെ കുഞ്ഞവറാനെ പിടികൂടി
 വയറിനു വേദന പല്ലിനു വേദന വേദന വേദന സർവത്ര
 ഒന്നും തിന്നാൻ കഴിയാതൊടുവിൽ നിലവിളിയായി പാവത്താൻ വൈദ്യുതി വന്നു ഡോക്ടർ വന്നു ബഹളം കൊണ്ടൊരു പൊടിപൂരം
 ആഹാരത്തിന് മുമ്പും പിമ്പും കൈയ്യും വായും കഴുകേണം ശുചിയായിട്ടു നടന്നില്ലെങ്കിൽ രോഗം നമ്മെ പിടികൂടും

പ്രിൻസി. എൽ
8A ഗവണ്മെന്റ് എച്ച് എസ് എസ് കുളത്തുമ്മൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത