ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/കോവിഡ് 19 ചെറുക്കാം നമുക്ക് ഒറ്റകെട്ടായി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 ചെറുക്കാം നമുക്ക് ഒറ്റകെട്ടായി
കുറച്ചു മാസങ്ങൾക്ക് മുൻപ് പത്രത്തിന്റെ മുൻ പേജിൽ പ്രധാന വാർത്തകളുടെ ഇടയിൽ ചെറിയ അക്ഷരത്തിൽ പുറത്തു വന്ന ഒരു വാർത്ത ഞാനിപ്പോഴും ഓർക്കുന്നു . ചൈനയിൽ അജ്ഞാത വൈറസ് കൂടുതൽ സ്ഥലങ്ങളിലേക്ക്    പടരുന്നു . അന്ന് പത്രത്തിന്റെ മുൻപിൽ ചുരുണ്ടു കൂടി കിടന്ന ആ വാർത്ത ഇപ്പോൾ പടർന്നു പന്തലിച്ചു ഒരു പത്രം നിറയെ അതിനെ കുറിച്ചുള്ള വാർത്തകൾ ആയി . ചൈനയിലെ വുഹാൻ ചന്തയിൽ നിന്നും ഇന്ന് ദാ നമ്മുടെ തിരുവനന്തപുരത്ത് വരെ എത്തി ചേർന്നിരിക്കുന്നു ഈ വൈറസ് . കാട്ടു തീ പടരുന്നതിലും വേഗത്തിലാണ് ഈ രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടരുന്നത് . വിദേശ രാജ്യങ്ങളായ അമേരിക്കയും സ്പെയിനും  ഇന്ന് വിജനമായി കിടക്കുകയാണ് . വെളിയിൽ ഇറങ്ങിയാൽ പോലീസ് അറസ്റ്റ് ചെയ്യും എന്ന ഗതിയിലായി അവിടെ ... ഈ ലോക് ഡൌൺ മെയ് 3 വരെ നീട്ടിയിരിക്കുകയാണ് . ഇത് അവസാനിച്ചാലും ശക്തമായ നിയന്ത്രണങ്ങൾ പുറപ്പെടുവിക്കുമെന്നു സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട് . ഈ വൈറസിനെ തുരത്താൻ നമ്മുടെ മുൻപിൽ ഒരുപാട് മാർഗങ്ങൾ സർക്കാർ നിർദേശിച്ചിട്ടുണ്ട് ... 1. കൈകൾ ഹാൻഡ്‌വാഷ് ഉപയോഗിച്ചോ sanitise ഉപയോഗിച്ചോ വൃത്തിയായി കഴുകുക . 2. മാസ്ക് ധരിക്കുക . 3. കഴിവതും വീട്ടിൽ തന്നെ സുരക്ഷിതമായി ഇരിക്കുക . 4. ആർഭാടങ്ങളും ആഘോഷങ്ങളും ഒഴിവാക്കുക .  എന്നാൽ ഇതൊന്നും അനുസരിക്കാതെ ചില വ്യക്തികൾ വെളിയിൽ തന്നെ ചുറ്റിക്കറങ്ങി നടക്കുന്നു . നമ്മൾ മനസു വച്ചാൽ മാത്രമേ  ഈ വൈറസിനെ തുരത്താൻ കഴിയു . എന്നാൽ ചിലർ അതിന് ശ്രമിക്കുന്നില്ല . ഭയമല്ല ജാഗ്രതയാണ് വേണ്ടത് . ഒപ്പം നമുക്ക് വേണ്ടി രാപ്പകലില്ലാതെ ഓടുന്ന ആരോഗ്യ പ്രവർത്തകരോടുള്ള ബഹുമാനവും . ഇനി ഈ വൈറസ് പടരാൻ സാധ്യത ഉള്ളത് ആഫ്രിക്കയിലേക്ക് ആണെന്നാണ് ഇന്നത്തെ പത്രത്തിലേ അറിയിപ്പ് . വന്നിരിക്കുന്ന ആപത്തിനെ എങ്ങനെ തുരത്താം എന്നാണ് നമ്മൾ ആലോചിക്കേണ്ടത് . അല്ലാതെ വരാനിരിക്കുന്ന ആപത്തിനെ എങ്ങനെ വിളിച്ചു വരുത്താം എന്നല്ല .. ജാഗ്രതയോടെ തുരത്താം നമുക്കീ ദുരന്തത്തെ ..........
ആരതി എസ് നായർ
6 ഗവണ്മെന്റ് എച്ച് എസ് എസ് കുളത്തുമ്മൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം