LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
44012-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44012
അവസാനം തിരുത്തിയത്
31-05-202544012

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ2024

2024-2027 ബാച്ചിന്റെ അഭിരുചി പരീക്ഷ ജൂലൈ മാസം 15 രാവിലെ ആരംഭിച്ചു.

25 അംഗങ്ങളെ തെരഞ്ഞെടുത്തു

പ്രിലിമിനറി ക്യാമ്പ്

ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രീലിമിനറി ക്യാമ്പ് ഓഗസ്റ്റ് നു നടന്നു .കൈറ്റ് മാസ്റ്റർ ട്രെയിനർ ആയ ശ്രീ സതീഷ് സർ ക്ലാസുകൾ കൈകാര്യം ചെയ്തു .തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു

2024-27ബാച്ചിന്റെ ആദ്യ മീറ്റിംഗ്

ലിറ്റിൽ കൈറ്റ്സ് ബാച്ച് ആദ്യ മീറ്റിംഗ് കമ്പ്യൂട്ടർ ലാബിൽ വെച്ച് നടക്കുകയുണ്ടായി. അതിൽ നിന്നും രണ്ട് ലീഡർമാരെ തിരഞ്ഞെടുക്കുകയുണ്ടായി.

 
സ്കൂൾതല ക്യാമ്പ്

സ്‍ക‍ൂൾതല ക്യാമ്പ് 2025

2024 27 ബാച്ചിന്റെ സ്കൂൾ ലെവൽ ഒന്നാംഘട്ടം 28-5 2025 ബുധനാഴ്ച 10 മണിക്ക് സ്കൂൾ ലാബിൽ വച്ച് ആരംഭിച്ചു. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഫൺ ക്വിസിലൂടെ ക്യാമ്പിന്റെ ആമുഖം രസകരമാക്കി .തുടർന്ന് ഡി .എസ് എൽ. ആർ ക്യാമറയെ കുറിച്ചും വീഡിയോ എടുക്കുന്നതിനെ കുറിച്ചും ലഘു വിവരണം നൽകി .രജിൻ  പ്രേമ ടീച്ചറാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത് .അതിനുശേഷം കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് വീഡിയോ, റീൽസ് എന്നിവ ചിത്രീകരിച്ചു. ഉച്ച ഭക്ഷണമായി പെറോട്ടയും മുട്ടക്കറിയും ആണ് നൽകിയത്. ഉച്ചയ്ക്കുശേഷം വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ആയ Kden live എന്ന സോഫ്റ്റ്‌വെയറിനെ കുറിച്ച് എങ്ങനെ വീഡിയോ, ഓഡിയോ എഡിറ്റ് ചെയ്യാം


കൂട്ടിച്ചേർക്കാം ടെക്സ്റ്റ് ക്ലിപ്പ് എങ്ങനെ തയ്യാറാക്കാം എന്നിവയെ കുറിച്ച് വിശദമായ ക്ലാസുകൾ നൽകി. റിസോഴ്സ് ഫോൾഡർ കുട്ടികൾക്ക് നൽകിയ ശേഷം സ്കൂൾ സ്പോർട്സ് ഡേ വീഡിയോ തയ്യാറാക്കാൻ ആവശ്യപ്പെട്ടു. കുട്ടികൾ അത് പരിശീലിച്ചു. നാലുമണിക്ക് അവസാനിച്ചു . 25 കുട്ടികൾ പങ്കെടുത്തു .

 
 
Little kites camp