ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/മറ്റ്ക്ലബ്ബുകൾ
ഹെൽത്ത് ക്ലബ്ബ്
5 മുതൽ 10 വരെ ക്ലാസ്സുകളിലെ അംഗങ്ങളായിട്ടുളളവർക്കായി ആനുകാലികമായ ആരോഗ്യ സംബന്ധമായ വിഷയങ്ങളെ കുറിച്ച് ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. ആരോഗ്യ സംരക്ഷണത്തിനാവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു. എല്ലാ ക്ലാസ്സിലേയും കുട്ടികൾക്കായി പ്രത്യേകം ക്ലാസ്സുകൾ നടത്തുന്നു. വിശേഷ ദിവസങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കാഞ്ഞിരംകുളം പി.എച്.സി.യുടെ നേതൃത്വത്തിൽ ത്വക്ക് രോഗം, നേത്രരോഗങ്ങൾ ദന്തരോഗം എന്നിവ കണ്ടെത്തുന്നതിനുള്ള പരിശോധന നടത്തുകയും രോഗം ഉള്ള കുട്ടികൾക്ക് വിദഗ്ധ ചികിത്സയ്ക്കായി നിർദ്ദേശിക്കുകയും ചെയ്തു. കൗമാരക്കാരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ക്ലാസ്സുകൾ നൽകുന്നു. ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ നമുക്ക് കൈകോർക്കാം. ന്നു.
ബോധവത്കരണക്ലാസ്സുകൾ, മത്സരങ്ങൾ, ശുചീകരണപ്രവർത്തനങ്ങൾ എന്നിവ നടത്തി വരുന്നു.
പ്രവർത്തി പരിചയ ക്ലബ്ബ്
കുട്ടികളുടെ പഠനരംഗങ്ങളിലും പഠനേതര രംഗങ്ങളിലും നമ്മുടെ സ്കൂൾ ഏറെ പ്രാധാന്യം നൽകി വരുന്നു. വളർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിൽ പകച്ചു നിൽക്കാതെ സ്വയം തൊഴിൽ കണ്ടെത്തുവാൻ പ്രാപ്തരാക്കുക, സ്വന്തം കഴിവുകൾ വികസിപ്പിച്ചെടുക്കുക എന്നതാണ് പ്രവൃത്തി പരിചയ ക്ലബ്ബ് കൊണ്ട് ഉദ്ദേശിക്കുന്നത്.
ക്ലാസ്സിലെ മറ്റ് പ്രവർത്തനങ്ങൾ
ലോഷൻ നിർമ്മാണം, സോപ്പ് നിർമ്മാണം, വിവിധ തരം കവർ നിർമ്മാണം, വേസ്റ്റ് മെറ്റീരിയൽസ് ഉപയോഗിച്ച് കരകൗശല വസ്തു നിർമ്മാണം, പ്രവൃത്തി പരിചയ മത്സരങ്ങൾക്ക് കുട്ടികളെ തയ്യാറാക്കൽ. ചിത്രങ്ങൾ
ലഹരി വിരുദ്ധ ക്ലബ്ബ്
സംസ്ഥാന സർക്കാർ, വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്ന എല്ലാ പ്രവർത്തനങ്ങളും നമ്മുടെ സ്കൂളിലും നടത്തുന്നുണ്ട്. വിമുക്തിയുടെ ഭാഗമായി ക്ലാസ്സുകൾ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. സ്കൂളുകളിൽ ലഹരി വസ്തുക്കൾ നിരോധിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതിൽ നമ്മുടെ സ്കൂളും പങ്കെടുക്കുന്നു. സ്കൂൾ പരിസരത്തെ കടകളിൽ ലഭ്യമല്ലയെന്ന് ഉറപ്പ് വരുത്തുന്നതിന് എക്സൈസ് സർക്കിൾ പ്രത്യേകം ശ്രദ്ധിക്കുന്നു. സമൂഹത്തിന് ശാപമായി മാറിക്കൊണ്ടിരിക്കുന്ന ലഹരി ഉപയോഗം നമ്മുടെ നാടിനെ നശിപ്പിക്കാതിരിക്കട്ടെ. അവയുടെ ദോഷങ്ങൾ മനസ്സിലാക്കി അത് ഉപയോഗിക്കാതെയും, ഉപയോഗിക്കുന്നവരെ അതിൽ നിന്ന് പിൻതിരിപ്പിച്ചും മാതൃകയാവാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് കഴിയട്ടെ.
ഗാന്ധിദർശൻ ക്ലബ്ബ്
നമ്മുട രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ആശയങ്ങളും മൂല്യങ്ങളും വിദ്യാർത്ഥികളിൽ എത്തിക്കുക എന്നതാണ് ഗാന്ധിദർശൻ ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം. സമൂഹത്തിൽ നിലനിൽക്കുന്ന ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം ഇല്ലാതാക്കാനും പ്രകൃതിയെ സംരക്ഷിക്കാനും സഹജീവികളോട് ആദരവോടും സ്നേഹത്തോടും കൂടി ഇടപെടാനും കുട്ടികളെ പ്രാപ്തരാക്കുന്നതിനു വേണ്ടി വിവിധ പരിപാടികൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. ബോധവൽക്കരണ ക്ലാസ്സുകളും ചർച്ചകളും വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഗാന്ധിജിയുടെ 150 - ാം ജൻമവാർഷികം ഒരു വർഷം നിണ്ടുനിൽക്കുന്ന പരിപാടികളോടെ ആഘോഷിക്കാൻ സാധിച്ചു. ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. പ്രസംഗം, ഉപന്യാസം, പോസ്റ്റർ നിർമ്മാണം, കവിതാരചന, കഥാപചന, ക്വിസ് തുടങ്ങിയ മത്സരങ്ങൾ സ്കൂൾ തലത്തിൽ നടത്തി. സ്കൂളിന്റെ ശുചീകരണ പ്രവർത്തനങ്ങളിലും ക്ലബ്ബ് അംഗങ്ങൾ സജീവമായി പ്രവർത്തിക്കുന്നു. സ്കൂളും പരിസരവും വൃത്തിയായി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മറ്റു കുട്ടികളിലും എത്തിക്കുന്നതിനുവേണ്ടി പ്ലക്കാർഡുകൾ ഉയർത്തി പിടിച്ച് ക്ലബ്ബ് അംഗങ്ങൾ എല്ലാ ക്ലാസ്സുകളും സന്ദർശിക്കാറുണ്ട്. രക്തസാക്ഷിദിനമായ ജനുവരി 30 ന് മതസൗഹാർദ്ദം കുട്ടികളിൽ വളർത്തുന്നതിനു വേണ്ടി, ഗാന്ധിയൻ ആശയങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള ചർച്ചകൾ സംഘടിപ്പിച്ചു. ‘എന്റെ ജീവിതമാണ് എന്റെ സന്ദേശം' എന്ന് വ്യക്തമാക്കിയ ഗാന്ധിജിയെ ജീവിതം കൊണ്ട് മാത്രമേ നമുക്ക് സ്വീകരിക്കാനും ബഹുമാനിക്കാനും കഴിയൂ എന്ന സത്യം കുട്ടികളിൽ എത്തിക്കുന്നതിനും സാധിച്ചു.
ഒരു വർഷക്കാലം നീണ്ടുനിന്ന ഗാന്ധിജിയുടെ 150 - ാം ജൻമവാർഷികാഘോഷ പരിപാടികൾ 2019 ഒക്ടോബർ 2 ന് സമാപിച്ചു. . ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഫലമായി എല്ലാവരുടെയും സഹകരണത്തോടെ അഹിംസയിലും മതസൗഹാർദ്ദത്തിലും അധിഷ്ഠിതമായതും ലഹരി വിമുക്തവുമായ ഒരു സമൂഹത്തെ വാർത്തെടുക്കുവാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു