ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ പ്രതിരോധത്തിൻ ലോക്ക് ഡൗൺ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധത്തിൻ ലേക്ക്ഡൗൺ കാലം

മാറ്റുന്നു ഞാനെന്റെ ശീലങ്ങളേ
മാറിയേ തീരൂ പ്രതിരോധിക്കുവാൻ
ഞങ്ങൾ തൻ സ്വപ്നങ്ങൾ കവർന്നെടുക്കുവാൻ
സമ്മതിക്കില്ല ഞാനൊരണുവിനേയും

പ്രകൃതിയെ കാണുവാൻ
പൂക്കളെ തലോടുവാൻ
നേരമില്ലെനിക്കന്ന്
പഠനമെൻ കാൽകളിൽ ലോക്കിട്ടു

ഇന്നീ ലോക്ക്ഡൗൺ കാലത്തിൽ
നേരത്തിൻ ലോ ക്കഴിച്ചു ഞാൻ
പ്രകൃതിയെ ഒന്നെത്തി നോക്കി
പടിയിൽ നിന്നൊരു കാലു നീക്കി

എന്നെ ആരോ വിളിക്കുന്നു
എനിക്കായ് നൃത്തം വയ്ക്കുന്നു
മറന്നു ഞാൻ എൻവേനൽ സ്വപ്നങ്ങൾ
പറന്നു ഞാൻ എൻ മുറ്റത്തേക്ക്

അന്തിയിൻ ചന്ത മറിഞ്ഞു ഞാൻ
തിരികെ പടിയിൽ കയറുമ്പോൾ
അറിയാതെ മന്ത്രിച്ചു ഞാനാ വരികൾ
പ്രകൃതിയേ - നീ ഇത്ര സുന്ദരിയോ

പ്രകൃതിയിൻ പച്ചപ്പ് കാക്കുന്നതല്ലയോ
ഞാൻ ചെയ്യും മഹത്ക്കാര്യം
പ്രതിരോധത്തിൻ മതിൽ പണിയുമീ
ലോക്ക്ഡൗൺ കാലം

റിജോ എസ് ലാൽ
8എ ഗവ ഹൈസ്ക്കൂൾ കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത