ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-അലനല്ലൂർ/അക്ഷരവൃക്ഷം/മഴ...

Schoolwiki സംരംഭത്തിൽ നിന്ന്
മഴ..

 ആകാശ നീലിമയിലേക്ക്....
അനന്തമായ് കൺകൾ പായവേ....
കണ്ടു ഞാനാ രൗദ്രഭാവം
പ്രകൃതി തൻ ഭാവമാറ്റം....
കാർമേഘങ്ങൾ ഉരുണ്ടുകൂടി
വയലേലകൾ നർത്തനമാടി പറവകൾ കൂടണയാൻ തുടങ്ങി
ഇടിമുഴക്കത്തിന്റെ അകമ്പടിയോടെ
പുതുമഴ ത്തുള്ളികൾ കണ്ണു നനക്കവേ
അറിഞ്ഞു ഞാൻ പുതുമണ്ണിൻ സുഗന്ധം
അനങ്ങാൻ കഴിയാതെ മഴയോടൊത്തലിഞ്ഞു ഞാൻ
നിലത്തു വീണ അലിപ്പഴം പോൽ.......
 


ശ്രീലക്ഷ്മി
5E ജി.എച്ച്.എസ് അലനല്ല‍ൂർ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത