ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-അലനല്ലൂർ/അക്ഷരവൃക്ഷം/പൂരം

Schoolwiki സംരംഭത്തിൽ നിന്ന്
പൂരം

ഇനി മടക്കം....
വഴിത്താരയിലുടനീളം
മേളപ്പെരുക്കത്തിനിടയിലും
തലയെടുപ്പോടെ നിന്നു
തന്റെ വലുപ്പം മനസ്സിലാക്കിയില്ല
മറ്റുള്ളവരുടെ മുമ്പിൽ
തല താഴ്ത്തിയതുമില്ല..
തന്റെ തോളിൽ ഉള്ളവരെ
ഒന്നിളകിപ്പോലും പേടിപ്പിച്ചില്ല
പഞ്ചാരി അഞ്ചാം കാലം കയറുമ്പോഴും കുലുങ്ങിയില്ല
നാസിക്കും ശിങ്കാരിയും ചെവി തുളച്ചെങ്കിലും
താളത്തിലെന്നമട്ടിൽ അതാട്ടി നിന്നു
പാപ്പാന്റെ തോട്ടി വെച്ചുള്ള കുത്തും കൂടി ആയപ്പോൾ എല്ലാം തകർത്തെറിയാൻ തോന്നിയതാണ്
പക്ഷേ....
തന്റെ തലയിലുള്ളതിടമ്പ്..
തന്നെ വിശ്വസിച്ചു പുറത്തിരിക്കുന്നവർ?
ചുറ്റും കൂടി നിൽക്കുന്നവർ?
എല്ലാം സഹിച്ചു !
ക്ഷേത്രത്തിലെത്തി...
തിടമ്പിറക്കി...
ആളുകൾ ഇറങ്ങി
നെറ്റിപ്പട്ടമഴിച്ചു... കാൽമണികളഴിച്ചു..
ചങ്ങലക്കണ്ണികൾ അയഞ്ഞു... പൂരം കഴിഞ്ഞു.
ചെണ്ടകൾ നിശബ്ദമായി.
പതുക്കെയുള്ള പിറുപിറുക്കലുകൾ മാത്രം
ഇനി മടക്കം....
വണ്ടി തയ്യാറായിരിക്കുന്നു..
ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി
പതുക്കെ.... പതുക്കെ...
 

ഋഷികേശ് . എ
10 B ജി.എച്ച്.എസ് അലനല്ല‍ൂർ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത