ഗവൺമെന്റ് വി. എച്ച്. എസ്. എസ് പൂവാർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ധാരാളം കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. ശ്രീ. എം. പീരുമുഹമ്മദ് നിസ്വർത്ഥനും നിഷ്കളങ്കനുമായ രാജ്യസ്നേഹിയായിരുന്നു. ഒരു സാധാരണ കൃഷിക്കാരനായിരുന്നു അദ്ദേഹം. ഈ വിദ്യാലയം സ്ഥാപിക്കുന്നതിനാവശ്യമായ ഭൂമി സർക്കാരിനു സൗജന്യമായി നല്കിയതായിരുന്നു. പോലീസ് സ്റ്റേഷൻ, പഞ്ചായത്ത് ഓഫീസ്, ആശുപത്രി, ബസ് സ്റ്റേഷൻ എന്നീ പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങുന്നതിനാവശ്യമായ ഭൂമി മുഴുവൻ സൗജന്യമായി വിട്ടുകൊടുത്ത് രാജ്യത്തിന് മാതൃകകാട്ടിയ മഹാനായിരുന്നു പീരുമുഹമ്മദ്. ഹിന്ദു മുസ്ലീം ക്രൈസ്തവ മതവിശ്വാസികൾ ഒരുമിച്ചുതാമസിക്കുന്ന ഈ പ്രദേശത്ത് വർഗ്ഗീയ ലഹള സാധാരണയായി ഇല്ലെന്ന് തന്നെപറയാം. സെൻറ് ബർത്തിലോമിയോപ്പള്ളിയിലെ വി. ബർത്തിലോമയുടെ പെരുന്നാളും, പൂവ്വാർ ശിവക്ഷേത്രത്തിലെ ചിറപ്പും മകരവിളക്കു മഹോത്സവവും,പൂവ്വാർജുംആ മസ്ജിദിലെ ചന്ദന മഹോത്സവവും, ഈ പ്രദേശത്തിലെ ഉത്സവമായികൊണ്ടാടുന്നു.