ഗവൺമെന്റ് വി. എച്ച്. എസ്. എസ് പരണിയം/അക്ഷരവൃക്ഷം/അകറ്റീടാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
അകറ്റീടാം കൊറോണയെ

കൊറോണ വന്നു ലോകം ഭയന്നു
ജാഗ്രതയോടെ രാജ്യങ്ങളും
കൊറോണയ്‌ക്കൊരു പ്രതിവിധി
എന്നാൽ പ്രതിരോധമാണല്ലോ

ചുമയൊന്ന് വന്നാൽ തൂവാലകൊണ്ട്
വായും മൂക്കും മറച്ചീടേണം
യാത്രകൾ ഒഴിവാക്കി വീട്ടിൽത്തന്നെ
ഇരിക്കാൻ നമ്മൾ ശ്രമിച്ചീടേണം

യാത്ര പോയെന്നാൽ വീട്ടിൽ വന്ന്
കൈയൊന്നു സോപ്പിട്ട് കഴുകീടേണം
എന്നും മറക്കാതിടയ്ക്കിടക്ക്
വെള്ളം നമ്മൾ കുടിച്ചീടേണം

കണ്ടവരോടെല്ലാം മിണ്ടിയും പറഞ്ഞും
കൊറോണ വരുത്തീടരുതേ
എന്നും നമ്മൾ വീട്ടിലിരുന്ന്
കൊറോണയെ തുരത്തീടാം

വിസ്മയ എസ് കുമാർ
7 A ഗവൺമെൻറ് വി.എച്ച്.എസ്.എസ്._പരണിയം
നെയ്യാറ്റിന്കര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത