ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
നിയമം സ്വയം അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന,പൗരബോധവും സഹജീവിസ്നേഹവും സമൂഹിക പ്രതിബദ്ധതയും പ്രകൃതി സ്നേഹവുമുള്ള യുവതലമുറയെ വാർത്തെടുക്കുക എന്നുള്ളതാണ് ലക്ഷ്യം.44 ജൂനിയർ കേഡറ്റുകളും 44 സീനിയർ കേഡറ്റുകളും അടങ്ങുന്ന 4 പ്ലൂട്ടുണുകളാണ് എസ്.പി.സി യ്ക്കുള്ളത്.ഇതിൽ 44 പെൺകുട്ടികളും 44 ആൺകുട്ടികളും ഉൾപ്പെടുന്നു.ശ്രീ.ഷിബു പ്രേം ലാൽ സി.പി.ഒ ആയും ശ്രീമതി. ശാന്തകുമാരി .ബി എ.സി.പി.ഒ ആയും, പാറശ്ശാല ഇൻസ്പെക്ടർ ഓഫ് പോലീസ്,സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്,സ്കൂൾ ഹെഡ്മിസ്ട്രസ് എന്നിവർ ഈ യൂണ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.ഇതിലെ അംഗങ്ങൾ പൊതു ജനങ്ങൾക്ക് ട്രാഫിക് നിയമങ്ങളുടെ ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി ഹെൽമറ്റ് സീറ്റ് ബെൽറ്റ് ഇവ സ്വമേധയായി ധരിച്ചവർക്ക് മധുരം നൽകുകയും പാലിക്കാത്തവർക്ക് ബോധവൽക്കരണവും നടത്തി .പരേഡ്,പി റ്റി ക്ലാസ്സുകൾ,കരാട്ടെ,വിവിധ ക്യാമ്പുകൾ,ഫീൽഡ് വിസിറ്റ് എന്നിവയാണ് ഇവരുടെ പ്രധാന പരിശീലന പരിപാടികൾ. 2018 ആഗസ്റ്റ് 15 ന് നടന്ന സ്വാതന്ത്ര്യദിന ആഘോഷത്തിൽ ഈ യൂണിറ്റ് അംഗങ്ങൾ പരേഡ് നടത്തുകയുണ്ടായി
പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുന്നതിനായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റ് എന്ന പദ്ധതി നടപ്പിലാക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി സ്കൂളുകളിൽ നടത്തുന്ന ഏതാനും ചില പ്രവർത്തനങ്ങൾ:-
- പോലീസ് സ്റ്റ്റ്റേഷൻ വിസിറ്റ്
- കോളനി വിസിറ്റ്
- ലഹരിവിരുദ്ധ പ്രവർത്തനതിനായി കടകൾ പരിശോധിക്കൽപ്ലാസ്സിക് നിർമ്മാജ്ജനം
- പുതിയമുഖവുമായി എസ് പി സി
- നേതൃത്വം 1 ഡോ .എസ രമേഷ്കുമാർ (കവി ,നിരൂപകൻ )
- ശ്രീമതി രമ
- ഗ്രന്ഥശാലയിലേക്കൊരു തീർത്ഥയാത്ര പദ്ധതി രണ്ടാം ദിവസം
- 04/09/2021 ശനി ഫ്രണ്ട്സ് ലൈബ്രറി & റീഡിംഗ്റൂം കുറുങ്കുട്ടി ഗ്രന്ഥശാലയിലേക്കൊരു തീർത്ഥയാത്ര പദ്ധതിയുടെ രണ്ടാം ആഴ്ചത്തെ പരിപാടികൾ കുറുങ്കട്ടി ഫ്രണ്ട്സ് ലൈബ്രറിയിൽ വച്ചായിരുന്നു. നാഷണൽ ഹൈവേയിൽ സരസ്വതി ഹോസ്പിറ്റലിനു സമീപം സ്ഥിതിചെയ്യുന്ന ഫ്രണ്ട്സ് ലൈബ്രറിയിൽ രാവിലെ 9.45 കേഡറ്റുകൾ എത്തിത്തുടങ്ങി. ജൂനിയർ, സീനിയർ വിഭാഗത്തിലെ 14 കുട്ടികളും ഹോപ്പ് ഹൗസിലെ 2 പേരുമായിരുന്നു ടീം അംഗങ്ങൾ. ഗ്രന്ഥശാലയിലെ സ്ഥല പരിമിതി കാരണം ഉദ്ഘാടന സമ്മേളനം ഉൾപ്പടെയുള്ള പരിപാടികൾ സമീപത്തുള്ള SALPS - ലായിരുന്നു ക്രമീകരിച്ചത് . 10 മണി മുതൽ 11 മണി കേഡറ്റുകൾ ഗ്രന്ഥശാല ശുചീകരണവും വേദി ക്രമീകരണവും നടത്തി. തുടർന്ന് 11 മണിയ്ക്ക് ഉദ്ഘാടന സമ്മേളനം നടന്നു. സമ്മേളനത്തിൽ PTA പ്രസിഡൻറ് ശ്രീ.അരുൺ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിന് HM പുഷ്പ ബായി സ്വാഗതം പറഞ്ഞു . ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.ബെൻഡാർ വിൻ സമ്മേളനം ഉദ്ഘാടനം . ചെയ്തു. SPC യുടെ പ്രവർത്തനങ്ങളെ പൊതി സമൂഹം ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.പാറശ്ശാല SHO ശ്രീ.T.സതികുമാർ മുഖ്യപ്രഭാഷണം നടത്തി. SPC യുടെ ഭാഗമാകുന്നതോടെ കുട്ടികൾ ധാരാളം ഗുണങ്ങൾ നേടുന്നതായി SHO പ്രസ്താവിച്ചു. തുടർ ന്ന് PTA പ്രസിഡൻറ് ശ്രീ.അരുൺ അദ്ധ്യക്ഷ പ്രസംഗം നടത്തി. പ്രിൻസിപ്പാൾ ശ്രീ.രാജദാസ് , വാർഡ് മെമ്പർമാരായ ശ്രീമതി.താര, ശ്രീമതി.വീണ, ഗ്രന്ഥശാല പ്രസിഡൻറ് ശ്രീ.സുരേന്ദ്രൻ നായർ തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി.കേഡറ്റ് ടെസ്സ നന്ദി പറഞ്ഞു. തുടർന്ന് കവി സുമേഷ് കൃഷ്ണൻ ' വായിച്ചു വളർന്ന കഥ' എന്ന വിഷയത്തിൽ 1 മണിക്കൂർ ക്ളാസ്സ് നയിച്ചു. കുട്ടികൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞും കവിത ചൊല്ലിയും തുടർന്ന ക്ളാസ്സ് കുട്ടികൾ ആസ്വദിച്ചു. തുടർന്ന് കുട്ടികൾ അവരവർ കൊണ്ടുവന്ന ഉച്ചഭക്ഷണം കഴിച്ചു. 1.30 ന് ഗ്രന്ഥശാലയ്ക്ക് സമീപമുള്ള മഹത്ത് വ്യക്തിത്വങ്ങളെ ആദരിക്കാനായി കേഡറ്റുകളോടൊപ്പം പുറത്തിറങ്ങി. റിട്ട.SI.ശ്രീ.സുരേഷ് . ജി.നായർ, റിട്ട.അദ്ധ്യാപകൻ ബാലകൃഷ്ണൻ നായർ, നാടകപ്രവർത്തകൻ പാറശ്ശാല ജയമോഹൻ എന്നിവരെ ആദരിച്ചു.2.15 ന് ഗ്രന്ഥശാലയിൽ മടങ്ങിയെത്തി.റിട്ട.അദ്ധ്യാപകരായ ശ്രീ.വിദ്യാധരൻ നായർ, ഷഡാനൻ നായർ എന്നിവർ തുടർന്ന് കുട്ടികളോട് അനുഭവങ്ങൾ പങ്കുവെച്ചു. ഗ്രന്ഥശാല പ്രസിഡൻറ് ശ്രീ.സുരേന്ദ്രൻ നായർ, സെക്രട്ടറി പുരുഷോത്തമൻ നായർ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി റാണി ടീച്ചർ പ്രഭാഷണം നടത്തി. തുടർന്ന് ഗ്രന്ഥശാല പരിചയമായിരുന്നു. ലൈബ്രേറിയൻ അബ്ദുൾ റഷീദ് , പ്രസിഡൻറ് ശ്രീ.സുരേന്ദ്രൻ നായർ, എന്നിവർ കേഡറ്റുകളെ സഹായിച്ചു. 4 മണിയ്ക്ക് സമാപന വർത്തമാനത്തോടെ പരിപാടി അവസാനിച്ചു.പ്രിൻസിപ്പാൾ, HM എന്നിവർക്കു പുറമേ അദ്ധ്യാപകരായ C.T.വിജയൻ, ശ്രീരമ്യ, അരുൺ, അബ്ദുൾ കരീം, പയനിയർ കേഡറ്റുകളായ നന്ദു, അഖിൽ ദേവ് , നിധീഷ് , രുദ്ര തുടങ്ങിയവരും സജീവമായി പങ്കെടുത്തു.
- ഗ്രന്ഥശാലയിലേക്കൊരു തീർത്ഥയാത്ര മൂന്നാം ദിവസം
- 11- 09- 2021 ശനിയാഴ്ച പഞ്ചായത്ത് ലൈബ്രറി - ഗ്രാമം ............................................................................................................................... 11- 09- 2021 ശനിയാഴ്ച രാവിലെ 9.45 ന് തന്നെ കേഡറ്റുകൾ 14 പേരും മുൻ നിശ്ചയിച്ചിരുന്ന പ്രകാരം സ്കൂളിനു സമീപമുള്ള പഞ്ചായത്ത് ലൈബ്രറിയിൽ എത്തിച്ചേർന്നു. 10 മണിയ്ക്ക് ആമുഖ വർത്തമാനം ഉണ്ടായിരുന്നു. CPO ഡോ.രമേഷ് കുമാർ, ACPO രമ എന്നിവർ ചേർന്ന് പ്രധാന പരിപാടികൾ വിശദീകരിച്ചു. ലൈബ്രേറിയൻ പ്രദീപ് സന്നിഹിതനായിരുന്നു. 10.15ന് ഗ്രന്ഥശാല ശുചീകരണം നടന്നു. ഗ്രന്ഥശാലയ്ക്ക് പുറത്തെ പുല്ലുകൾ മാറ്റിയും അകത്ത് ആനുകാലികങ്ങൾ അടുക്കിവച്ചും കുട്ടികൾ ഗ്രന്ഥശാല ശുചീകരിച്ചു. 11മണിയ്ക്ക് ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. PTA പ്രസിഡന്റിന്റെ അസാന്നിദ്ധ്യത്തിൽ വൈസ് പ്രസിഡന്റ് ശ്രീ.ജയറാം യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. CPO ഡോ.രമേഷ് കുമാർ സ്വാഗതം ആശംസിച്ചു. യോഗം പാറശ്ശാല പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.മഞ്ജുസ്മിത ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല യാത്രയ്ക്ക് പാറശ്ശാല പഞ്ചായത്തിലെ ലൈബ്രറികളെ തെരെഞ്ഞെടുത്ത അവർ ഇതൊരു പുത്തൻ ഉണർവ് ഗ്രന്ഥശാലകൾക്ക് നൽ കുമെന്ന് അഭിപ്രായപ്പെട്ടു.SPC യുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ PTA വൈസ് പ്രസിഡന്റ് ശ്രീ.ജയറാം ചൂണ്ടിക്കാട്ടി. മുഖ്യപ്രഭാഷണം പ്രൻസിപ്പാൾ ശ്രീ.രാജദാസ് സാർ നിർവഹിച്ചു. ശ്രീ.അനിൽകുമാർ, ലൈബ്രേറിയൻ ശ്രീ.പ്രദീപ് എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് 12.15ന് ജയാനന്ദൻ സാർ , രാധ ടീച്ചർ എന്നിവരെ ലൈബ്രറിയിൽ ആദരിച്ചു. ഇരുവരും കുട്ടികളോട് ആശയവിനിമയം നടത്തി. ശ്രീ. ജയാനന്ദൻ അദ്ദേഹം രചിച്ച 8 പുസ്തകങ്ങൾ SPC യ്ക്ക് സമ്മാനിച്ചു. ഉച്ച ഭക്ഷണത്തിന് ശേഷം ഗ്രന്ഥശാലയ്ക്ക് സമീപമുള്ള ത്യാഗരാജൻ ആശാരി സാറിനെ വീട്ടിൽ ചെന്ന് ആദരിച്ചു.2മണി മുതൽ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ശ്രീ.രതീന്ദ്രൻ കുട്ടികൾക്കായി ക്ളാസ്സെടുത്തു. വിജ്ഞാന പ്രദമായ ക്ളാസ്സിൽ കുട്ടികൾ സജീവമായി ഇടപ്പെട്ടു. അവസാന ഒരു മണിക്കൂർ ഗ്രന്ഥശാലാ പരിചയമായിരുന്നു. പുസ്തകങ്ങൾ പരിചയപ്പെടാൻ ശ്രീ. N.രതീന്ദ്രൻ കുട്ടികളെ സഹായിച്ചു. ലൈബ്രേറിയൻ ശ്രീ.പ്രദീപ് കുട്ടികൾ ക്ക് പുസ്തകങ്ങൾ പരിചയപ്പെടുത്തി. ഗ്രന്ഥശാലയിലെ സജീവ അംഗമായ ജിനോ സത്യൻ വായനാനുഭവം പങ്കുവച്ചു. സമാപന വർത്തമാനത്തോടെ 4 മണിയ്ക്ക് പരിപാടികൾ അവസാനിച്ചു.
- ഗ്രന്ഥശാലയിലേക്കൊരു തീർത്ഥയാത്ര നാലാം ദിനം
- ആമ്പാടി ലൈബ്രറി ഐങ്കാമം 18/09/2021 ശനിയാഴ്ച ......................................................................................................................... കേരളത്തിൻെറ തെക്കേയറ്റത്തുള്ള ഗ്രാമമായ എെങ്കാമത്ത് പ്രവർത്തിക്കുന്ന ആമ്പാടി ഗ്രന്ഥശാലയിലാണ് നാലാം ദിനം തീർത്ഥയാത്ര തീരുമാനിച്ചിരുന്നത്.കുട്ടികൾ രാവിലെ 9.45 ന് തന്നെ ഗ്രന്ഥശാലയിൽ എത്തിച്ചേർന്നു. രാവിലെ 10.30 ന് ഉദ്ഘാടന സമ്മേളനം ആരംഭിച്ചു.യോഗത്തിൽ സ്കൾ PTA പ്രസിഡന്റ് വി.അരുൺ അദ്ധ്യക്ഷത വഹിച്ചു. കേഡറ്റ് ദേവനന്ദ.വി.എസ് . ഈശ്വര പ്രാർത്ഥന നടത്തി. CPO ഡോ.എസ് . രമേഷ് കുമാർ സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് അംഗവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അംഗവുമായ വി.ആർ.സലൂജ സമ്മേളനം ഉദ്ഘാടനം ചെയ്തു. പാറശ്ശാല SPC യുടെ പ്രവർ ത്തനങ്ങൾക്ക് പൊതു സമൂഹം വലിയ വില നൽകുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു. ശ്രീമതി സലൂജ അത്തരം പ്രവർത്തനങ്ങൾക്ക് തന്റെ പിന്തുണയുണ്ടാവുമെന്ന് അറിയിച്ചു. കുട്ടികളെ വായനയിലേയ്ക്കടുപ്പിക്കാൻ ഇത്തരം വ്യത്യസ്തതയാർന്ന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ശ്രീമതി വി.ആർ.സലൂജയെ PTA പ്രസിഡന്റ് ആദരിച്ചു
- .ഗ്രന്ഥശാലയിലേക്കൊരു തീർത്ഥയാത്രആറാം ദിവസം
യുവജന സമാജം ഗ്രന്ഥശാല പരശുവയ്ക്കൽ .............................................................................................................................................................. രാവിലെ 11 മണിയ്ക്ക് കേഡറ്റുകളുടെ സംഘം ഗ്രന്ഥശാലയിലെത്തി. ഗ്രന്ഥശാല പ്രസിഡന്റ് , സെക്രട്ടറി തുടങ്ങിയവർ സംഘത്തെ സ്വീകരിച്ചു. തുടർന്ന് സമീപത്തുള്ള കോയിക്കൽ കല്യാണ മണ്ഡപത്തിൽ വച്ച് ഉദ്ഘാടന സമ്മേളനം നടന്നു. യോഗത്തിൽ CPO ഡോ. S.രമേഷ് കുമാർ അദ്ധ്യക്ഷനായിരുന്നു. ആര്യ കൃഷ്ണയുടെ ഈശ്വര പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിച്ചു. ഗാർഡിയൻ SPC പ്രസിഡന്റ് P. അനിൽ കുമാർ സ്വാഗതം ആശംസിച്ചു. പാറശ്ശാല ലൈബ്രറി ഏകോപന സമിതി ചെയർമാൻ ശ്രീ.സുരേന്ദ്രൻ നായർ സമ്മേളനം ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ C T വിജയൻ, ഷീജ, അബ്ദുൽ കരീം, അരുൺ P.V, മണ്ഡപം ഉടമ രാജശേഖരൻ നായർ, ഗ്രന്ഥശാലാ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. ACPO .S.രമ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് ഗ്രന്ഥശാലയിലെത്തിയ കുട്ടികൾ പുസ്തക പരിചയം നടത്തി. ലൈബ്രേറിയനും ഗ്രന്ഥശാല ഭാരവാഹികളും കുട്ടികൾക്ക് പുസ്തക പരിചയത്തിൽ സഹായിച്ചു. 12.30 ന് കുട്ടികൾ 4 നൂറ്റാണ്ടിന്റെ പഴക്കമുള്ള പരശുവയ്ക്കൽ കൽമണ്ഡപം സന്ദർ ശിച്ചു. സംരക്ഷണമില്ലാത്തതിനാൽ തകരാറായ മണ്ഡപത്തിന്റെ അവസ്ഥ നേരിൽക്കണ്ട് മനസ്സിലാക്കി. കൽ മണ്ഡപത്തെക്കുറിച്ച് അദ്ധ്യാപകൻ വിശദീകരിച്ചു. തുടർന്ന് ഗ്രന്ഥശാലയിലെത്തി കൽമണ്ഡ 1. 2000 പുസ്തകങ്ങൾ ഷെൽഫടക്കം വിദ്യാലയത്തിന് നൽകുന്ന 2 ലക്ഷം രൂപ അടിസ്ഥാന മൂല്യമുള്ള ബ്രഹത്ത് പദ്ധതി'' 'ഇത് 100 % പൂർത്തിയാക്കി ' ഇനി സമർപ്പണ ചടങ്ങ് മാത്രമേ ബാക്കിയുള്ളൂ.2 ഗ്രന്ഥശാലയിലേക്കൊരു തീർത്ഥയാത്ര രണ്ടാം ഘട്ട പ്രവർത്തനങ്ങൾ നടന്നുവരുന്നു.3 പതിവ് പരിശീലനങ്ങൾ, ക്യാമ്പുകൾ എന്നിവ .... ''''ഭാവി പ്രവർത്തനങ്ങൾ 1. പാറശാല പഞ്ചായത്തിലെ വയോജനങ്ങളെ വീട്ടിലെത്തി പരിചരിക്കുന്ന SP Cവയോജന സേവന സേന' 2 പാറശാലയിലെ മലിനമായ ജലാശയങ്ങൾ സംരക്ഷിക്കാൻ Spc പരിസ്ഥിതി സേന'
SPC Selection test 13 ജൂൺ 2024
നമ്മുടെ സ്കൂളിലെ 2024-25 അക്കാദമിക വർഷത്തിലെ SPC കേഡറ്റുകളെ കണ്ടെത്തുന്നതിലേയ്ക്കായി എട്ടാം ക്ലാസുകാർക്ക് നടത്തിയ Preliminary എഴുത്തു പരീക്ഷയിൽ ഏഴ് ഡിവിഷനിൽ നിന്നായി 200 ഓളം കുട്ടികൾ പങ്കെടുത്തു.