ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/ചരിത്രം
(ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ് പാറശാല/ചരിത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വെർണ്ണാക്കുലർ സ്കൂൾ എന്ന പേരിലാണറിയപ്പെട്ടിരുന്നത്. 1957-ൽ മലയാളം മീഡിയം സ്കൂൾ (എം.എം.സ്കൂൾ) എന്നായി മാറി.1960-ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും ഗവ.ഗേൾസ് ഹൈസ്കൂൾ എന്ന പേരിലറിയപ്പെടുകയും ചെയ്തു.1984-ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി ക്ലാസ്സുകൾ അനുവദിച്ചതോടെ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എന്നറിയപ്പെടുകയും 2004-ൽ ഹയർ സെക്കണ്ടറി ക്ലാസ്സുകൾ അനുവദിച്ചപ്പോൾ ഗവ.വൊക്കേഷണൽ & ഹയർ സെക്കണ്ടറി സ്കൂൾ എന്നായി മാറുകയും ചെയ്തു.
ഇപ്പോൾ യു.പി,എച്ച്.എസ്.എന്നീ വിഭാഗങ്ങളിലായി 1004 വിദ്യാർത്ഥികളും 43 അദ്ധ്യാപകരും 5 അനദ്ധ്യാപകരും,വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ 180 വിദ്യാർത്ഥികളും 11 അദ്ധ്യാപകരും 5 അനദ്ധ്യപകരും, ഹയർ സെക്കണ്ടറി വിഭാഗത്തിൽ 241 വിദ്യാർത്ഥികളും 13 അദ്ധ്യാപകരും പ്രീ-പ്രൈമറി വിഭാഗത്തിൽ 23 വിദ്യാർത്ഥികളും ഒരു അദ്ധ്യാപികയും,ഒരു ആയ എന്നിവർ ഈ വിദ്യാലയത്തെ സജീവമാക്കുന്നു.8 പെർമനന്റ് കെട്ടിടങ്ങളും 4 സെമി പെർമനന്റ് കെട്ടിടങ്ങളും ഈ സ്കൂളിനുണ്ട്.2017 ലെ S S L C പരീക്ഷയിൽ സേ യിലൂടെ 100% വിജയം കൈവരിച്ചു. 2018 ലെ S S L C ,H S S, V H S E ഈ വിഭാഗങ്ങളിൽ പബ്ലിക് പരീക്ഷയിൽ 100% വിജയം കൈവരിച്ച സംസ്ഥാനത്തെ ഏക ഗവ. സ്കൂളാണ് ഇത്. S S L C പരീക്ഷയിൽ 21 കുട്ടികൾ മുവുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി.. H S വിഭാഗത്തിൽ 18 ഉം യു പി വിഭാഗത്തിൽ 14 ഉം ഡിവിഷനുകൾ പ്രവർത്തിക്കുന്നു.
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |