Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയുടെ രോദനം
പ്രകൃതിയാണ് നമ്മുടെ മാതാവ് .വളരെ സമാധാനപരമായ ജീവിതത്തിന് വേണ്ടിയതെല്ലാം പ്രകൃതി നമുക്ക് ഒരുക്കിത്തന്നിട്ടുണ്ട്.മലകൾ ,പുഴകൾ, വൃക്ഷങ്ങൾ ,പക്ഷി മൃഗാദികൾ ,ശുദ്ധവായു ഇവയെല്ലാം കൊണ്ട് നമ്മുടെ ഭൂമിയെ സമൃദ്ധം ആക്കിയിട്ടുണ്ട്.ഇങ്ങനെയൊക്കെ ഉപകാരം ചെയ്യുന്ന പ്രകൃതി മാതാവിനോട് നാം കാണിക്കുന്നത് ഭൂമിയെയും അന്തരീക്ഷത്തെയും ഏതെല്ലാം തരത്തിൽ മലിന മാക്കാമോ അത്ര തോളം മലിനമാക്കുന്നു.വീടും പരിസരവും ശുചിയായി വയ്ക്കുക,ജലത്തിന്റെ പരിശുദ്ധി സംരക്ഷിക്കുക,ഇടക്കിടെ രോഗമുണ്ടോ എന്ന് പരിശോധിക്കുക.ഇത്രയും കര്യങ്ങൾ കൃത്യമായി നിരീക്ഷിച്ചാൽ നമുക്ക് കുറെ ആശ്വാസം കണ്ടെത്താം.പരിസ്ഥിതിക്ക് ഇണങ്ങുന്ന രീതിയിലാണ് പണ്ട് മനുഷ്യൻ ജീവിച്ചിരുന്നത്.എന്നാൽ ഇന്ന് മനുഷ്യൻ പ്രകൃതിയെ നശിപ്പിച്ചുകണ്ടിരിക്കുന്നൂ. ഇതിനോട് പ്രകൃതിയും പ്രതികരിക്കുന്നു.അവയാണ് പ്രകൃതി ദുരന്തങ്ങൾക്കും നാശനഷ്ടങ്ങൾക്കും വരുത്തി വയ്ക്കുന്നത്.മലകളും ,പുഴകളും, വനങ്ങളു മെല്ലം പ്രകൃതി നമുക്കായി ഒരുക്കിയ സംരക്ഷണ കവചങ്ങളാണ് .നമ്മുടെ സ്വാർത്ഥത താൽപര്യങ്ങൾക്കു വേണ്ടി നാം ഇവയെ തച്ചുടക്കാൻ തുടങ്ങിയപ്പോൾ പ്രകൃതിയും നമ്മോട് നിശബ്ദമായി പ്രതികരിച്ചു.അതിന്റെ ഫലമാണ് നാം ഇന്ന് നേരിടുന്ന മാരകമായ രോഗങ്ങൾ ,രോഗം നിറഞ്ഞൊരു തലമുറ.നമ്മുടെ ശുചിത്വം ഇല്ലായ്മയാണ് രോഗങ്ങളുടെ മറ്റൊരു ഉറവിടം .അതിനാൽ നാം നമ്മുടെ ശുചിത്വം വീടുകളിൽ നിന്നും തുടങ്ങണം.അങ്ങനെ സമൂഹത്തെ രക്ഷിച്ചുകൊണ്ട് ഇത്തരം പ്രകൃതി ദുരന്തങ്ങൾ നമുക് ഒന്നായി അകറ്റി നിർത്താം…….
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|