ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/അക്ഷരവൃക്ഷം/രോഗപ്രതിരോധത്തിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധത്തിലൂടെ


രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ നല്ലതാണ് രോഗം വരാതെ പ്രതിരോധിക്കുന്നത്. എവിടെ ഞാൻ പറയുന്നത് ഇപ്പോൾ ലോകത്തെ ഒന്നടങ്കം കീഴ്പെടുത്തികൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്ന മഹാമാരിയെ പറ്റിയാണ്. കൊറോണ എന്ന് പേരുള്ള ഈ വൈറസ് കോറോണവിറീടെ എന്ന കുടുംബത്തിൽ പെട്ടതാണ് . വൈറസ്സുകളെ സാദാരണ വിളിക്കുന്ന പേരാണ് കൊറോണ. ഇപ്പോൾ നമ്മുടെ ലോകത്തിൽ താണ്ടവമാടുന്ന കൊറോണ വൈറസ്സിൽ പെട്ട വൈറസിന്റെ പേരാണ് കോവിഡ 19. ഇതിന്റെ വ്യാസം 120നാനോമീറ്റർ ആണ്. ഈ വൈറസ് ആദ്യമായി റിപ്പോർട്ട്‌ ചെയ്യ്തത് ചൈനയിലെ വുഹാൻ സിറ്റിയിൽ നിന്നാണ്. ഇപ്പറഞ്ഞ മഹാമാരിക്ക് ഇന്നേവരെ പ്രതിരോധമരുന്ന് കണ്ടുപിടിച്ചിട്ടില്ല ആയതിനാൽ പ്രതിരോധിക്കുക തന്നെ മാർഗം. പ്രതിരോധിക്കേണ്ടവിധം -- ▪️ഇരുപതു മിനിറ്റ് ഇരുപതു മിനുറ്റ് ഇടവിട്ട് കൈകൾ നന്നായി സോപ്പുപയോഗിച്ചോ ഹാൻഡ്‌വാഷുപയോഗിച്ചോ ആൽക്കഹോൾ ബേസ്ഡ് സാനിറ്റൈസർ ഉപയോഗിച്ചോ കഴുകുക. ▪️വീടിനുപുറത്ത് പരമാവധി ഇറങ്ങാതിരിക്കുക. ▪️സർക്കാർ നിയമങ്ങൾ പാലിക്കുക. ▪️മറ്റുള്ളവരിൽ നിന്നും മിനിമം ഒന്നുമുതൽ മുട്ടുന്നുമീറ്റർ അകന്നുനിൽകുക. ▪️കൈകൾകൊണ്ട് വായിലും മൂക്കിലും കണ്ണുകളിലും തൊടാതിരിക്കുക. ▪️അത്യാവശ്യ സമയങ്ങളിൽ മാത്രം പുറത്തിറങ്ങുക. ▪️അഥവാ പുറത്തിറങ്ങേണ്ടി വന്നാൽ മാസ്ക് ധരിക്കുക. ▪️പുറത്തിറങ്ങിയിട്ട് വന്നാൽ ഉടൻതന്നെ കൈകൾ സോളാപ്പൂപയോഗിച്ച പത്തുസെക്കണ്ട എങ്കിലും കഴുകുക. ▪️നമ്മൾ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ മുഖം തൂവാലകൊണ്ടോ ടിസ്സുകൊണ്ടോ മറയ്ക്കുക. നമ്മുടെ സ്പിറ്റിങ്സ് മറ്റുള്ളവരുടെ ദേഹത്തു വീഴാതെ സൂക്ഷിക്കുക. ▪️അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക. ▪️എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടങ്കിൽ ഉടനെ മെഡിക്കൽ ടീമുമായി ബന്ധപെടുക▪️അതുകൊണ്ടു വീട്ടിലിരിക്കു ജീവൻ രക്ഷിക്കൂ.


വിഘ്നേഷ്.വി.വി
8 A1 ഗവൺമെൻറ്, വി.എച്ച്.എസ്.എസ് & എച്ച്.എസ്. എസ് പാറശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം