ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണത്തിനായി

പരിസ്ഥിതി സംരക്ഷണത്തിനായി


ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയിൽ നിനക്കാത്മശാന്തി കവികൾ ദീർഘദർശികൾ ആണെന്ന് പറയാറുണ്ട്. ഇന്ന് നമ്മുടെ ഭൂമിയുടെ അവസ്ഥ ഈ വരികളിൽ നിഴലിച്ചു കാണുന്നു. ധനതൃഷ്ണ മൂത്ത ജനങ്ങൾ പ്രകൃതിയെ ചൂഷണം ചെയ്യുന്നു. പരിസ്ഥിതിയെ മലിനമാക്കുകയാണ് ആധുനിക തലമുറ. വീട് വൃത്തിയാക്കി മാലിന്യം പ്രകൃതിയുടെ ഉറവകളായ കുളം, കായൽ, നദി എന്നിവിടങ്ങളിലേക്ക് തള്ളുന്നു. ഇനി എത്ര കാലം ഭൂമി നിലനില്ക്കുമെന്നു അറിയില്ല. മനുഷ്യൻ തന്നെ ചൂഷണം ചെയ്യുന്നെങ്കിലും തന്റെ പകുതി ആയുസ്സ്കൊണ്ട് ദയാദാക്ഷണ്യമില്ലാത്ത ക്രൂര ജനങ്ങളെ സംരക്ഷിക്കുന്നു. അതിനോടൊപ്പം അവരുടെ പ്രവർത്തിക്കുള്ള ഫലവും നല്കുന്നു. ഇന്ന് നമ്മുടെ സമൂഹം ഒരു മഹാമാരിയുടെ കീഴിൽ ചത്തൊടുങ്ങുന്നു., "COVID-19" അഥവാ "കൊറോണ "എന്ന മഹാമാരി ഭൂമിയെ തന്റെ കൈക്കുള്ളിലാക്കി വരിഞ്ഞുമുറുക്കുന്നു. ജീവനുവേണ്ടി അലയുന്ന ജനങ്ങൾ ഇന്ന് കൊറോണയുടെ മുന്നിൽ മരിച്ചു വീഴുന്നു. പരിസ്ഥിതി സംരക്ഷണയില്ലായ്മ, വ്യക്തിശുചിത്ത്വംഇല്ലായ്മ, മലിനീകരണം മുതലായവ ഇതിനു കാരണമാകുന്നു. കൊറോണ എത്ര വർദ്ധിച്ചാലും പരിസ്ഥിതി മലിനീകരണത്തിന് ജനങ്ങൾ ഒരു കുറവും വരുത്തുന്നില്ല. ഇന്ന് ലോകരാജ്യങ്ങളെല്ലാം ലോക്ക് ഡൗണിൽ ആയിരിക്കുമ്പോൾ കൊറോണയെ ഒരു തുരത്തിൽ തുരുത്താനാവുമെന്ന പ്രതീക്ഷ എല്ലാവരിലുമുണ്ട്. "Stay home Stay safe പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് പ്രകൃതിക്കു ഒരു ദോഷവും ചെയ്യാതെ നമുക്ക് നമ്മുടെ പ്രകൃതിയെ വീണ്ടെടുക്കാം...... കൊറോണ എന്ന മഹാമാരിയുടെ ചങ്ങല നമുക്ക് വ്യക്തിശുചിത്ത്വത്തിലൂടെയും, പ്രകൃതി സംരക്ഷണത്തിലൂടെയും പൊട്ടിക്കാം. നമ്മുടെ വിലപ്പെട്ട ജീവനെയും നമ്മുടെ അമ്മയായ പ്രകൃതിയെയും സംരക്ഷിക്കാം.


ആൽഫാ.എസ്.ഡേവിഡ്
I YEAR FOC ഗവൺമെൻറ്, വി.എച്ച്.എസ്.എസ് & എച്ച്.എസ്. എസ് പാറശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം