ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/യങ് ഇന്നൊവേറ്റീവ് പ്രോഗാം

Schoolwiki സംരംഭത്തിൽ നിന്ന്

പരിശീലനപരിപാടി

YIP 5.0 യിൽ പങ്കെടുക്കാനായി ശാസ്ത്രപഥത്തിന്റെ നേതൃത്വത്തിൽ പരിപാടികൾ ആരംഭിച്ചു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാർക്ക് ഐഡിയ സബ്‍മിഷനായുള്ള പ്രാഥമിക പരിശീലനം നൽകിയതിൽ ലിസി ടീച്ചർ പങ്കെടുത്തു.തുടർന്ന് ടീച്ചർ സ്കൂളിലെ ഹൈസ്കൂൾ,വി,എച്ച്,എസ്.ഇ വിഭാഗം കുട്ടികൾക്ക് രജിസ്ട്രേഷൻ,ഫോട്ടോ അപ്‍ലോഡ് മുതലായ സാങ്കേതിക കാര്യങ്ങളിൽ പരിശീലനം നൽകുകയും ലിറ്റിൽ കൈറ്റ്സ് കുട്ടികളെ മറ്റു കുട്ടികളെ സഹായിക്കാനായി പരിശീലിപ്പിക്കുകയും ചെയ്തു.രജിസ്ട്രേഷനായി വന്ന കുട്ടികൾക്ക് ഐഡിയ സമർപ്പണത്തിന്റെ ധാരണ ഇല്ലെന്ന് മനസിലാക്കിയ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ലിസി ടീച്ചർ തുടർപ്രവർത്തനങ്ങൾക്ക് പരിശീലനവും പ്രോത്സാഹനവും നൽകി.ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചർ കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കാനും അതുവഴി സാധാരണക്കാർക്കും അവസരം ലഭിക്കാനായി സാധിക്കണമെന്നും ആവശ്യപ്പെടുകയും കൂടുതൽ പ്രവർത്തിക്കാനായി വേണ്ട നിർദേശങ്ങളും സഹായങ്ങളും നൽകുകയും ചെയ്തു.

രജിസ്ട്രേഷൻ5.0

ഏറ്റവും കൂടുതൽ കുട്ടികളെ കാട്ടാക്കട ബി ആർ സിയിൽ നിന്നും പങ്കെടുപ്പിച്ച ഹൈസ്കൂളായി മാറാൻ നമുക്ക് സാധിച്ചു. 45 ടീമുകൾ രജിസ്റ്റർ ചെയ്തതിൽ മുപ്പത്തിയഞ്ച് ടീമുകൾ ലിറ്റിൽ കൈറ്റ്സ് കുട്ടികളായിരുന്നു.

ബി ആർ സി തല ഓറിയന്റേഷൻ ക്ലാസ്

തിരഞ്ഞെടുക്കപ്പെട്ട 12 കുട്ടികൾക്ക് ബി ആർ സി സംഘടിപ്പിച്ച ഓറിയന്റേഷൻ ക്ലാസിൽ പങ്കെടുക്കാനായി.രണ്ടു ദിവസം താമസിച്ചുള്ള ക്യാമ്പ് നടന്നത് നെയ്യാർഡാം രാജീവ് ഗാന്ധി സെന്ററിലായിരുന്നു. കുട്ടികൾക്ക് ആശയങ്ങൾക്കുമപ്പുറം വിശാലമായ ചിന്തകളുടെയും സൗഹൃദങ്ങളുടെയും ലോകമാണ് ലഭിച്ചത്.പങ്കെടുത്തവർക്കെല്ലാം സർട്ടിഫിക്കറ്റ് ലഭിച്ചു.

ഇന്നൊവേറ്റീവ് കളരി

തിരഞ്ഞെടുക്കപ്പെട്ട കുട്ടികളെ ഉൾപ്പെടുത്തി മൂന്നു ദിവസത്തെ പരിശീലന പരിപാടി പ്രാവച്ചമ്പലത്ത് വച്ച് നടത്തി. സാങ്കേതിക വിദ്യയും ആശയങ്ങളും ഒത്തിണക്കിയുള്ള ഈ ക്യാമ്പിൽ കുട്ടികൾക്ക് കൂടുതൽ ധാരണകൾ ലഭിച്ചു.

സാങ്കേതികസഹായം എക്സ്പെർട്ട് ഹെൽപ്പ്

കുട്ടികളെ കൂടുതൽ വിഷയത്തിൽ മികവുറ്റതാക്കാനും പ്രൊഫഷണലാക്കാനുമായി കോട്ടൺഹിൽ സ്കൂളിൽ വച്ച് വിഷയവുമായി ബന്ധപ്പെട്ട എക്സ്പെർട്ടിനെ കാണാനും തങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാനുമുള്ള അവസരം ലഭിച്ചു.

ജില്ലാതല പ്രസെന്റേഷൻ

ജില്ലാതലത്തിൽ പന്ത്രണ്ട് കുട്ടികൾക്ക് പങ്കെടുക്കാനായി.ഇതിൽ 9 കുട്ടികൾ ലിറ്റിൽ കൈറ്റ്സായിരുന്നു. ബാക്കി മൂന്നുപേരും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളല്ലായെങ്കിലും ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളോടൊപ്പം സഹകരിച്ച് എപ്പോഴും ലാബിലെത്തി പരിശീലിക്കുന്ന സോഷ്യൽ സയൻസ് ക്ലബ് ലീഡേഴ്സായിരുന്നു.

ഐഡിയ അവതരണം

തങ്ങളുടെ ആശയങ്ങളുടെ പിക്ഡെക്ക് ജില്ലയിൽ പങ്കെടുത്ത കുട്ടികൾ സ്കൂളിൽ അവതരിപ്പിച്ചു. താല്പര്യമുള്ള കുട്ടികളെ സയൻസ് ലാബിൽ ഒരുമിച്ച് കൂട്ടിയാണ് ഐഡിയ അവതരണം നടത്തിയത്. പങ്കെടുത്ത കുട്ടികൾക്ക് വൈഐപിയെകുറിച്ച് കൂടുതൽ മനസിലാക്കാൻ ഇതുവഴി സാധിച്ചു.

രജിസ്ട്രേഷൻ6.0

യങ് ഇന്നൊവേറ്റീവ് പ്രോഗ്രാം 6.0 യിലേയ്ക്കുള്ള രജിസ്ട്രേഷൻ തുടരുന്നു.രജിസ്ട്രേഷനും ഫോട്ടോ അപ്ലോഡ് പോലുള്ളവയും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സഹായിച്ചു.ആശയരൂപീകരണവും തയ്യാറാക്കലും ചോദ്യാവലി പിഡിഎഫ് ആക്കാനും ആശയത്തിന്റെ അവതരണത്തിനുള്ള പ്രസെന്റേഷൻ തയ്യാറാക്കാനും ലാബിൽ സൗകര്യമൊരുക്കുകയും എല്ലാ കുട്ടികൾക്കും ലാപ്‍ടോപ്പും സഹായിക്കാൻ ലിറ്റിൽ കൈറ്റ്സ് കുട്ടികളെയും സജ്ജമാക്കി. എല്ലാവരും ഒത്തൊരുമിച്ച് ആശയങ്ങൾ തയ്യാറാക്കി.

YIP ചിത്രശാല