മാനവരാശിക്ക് ഭീഷണിയായ് വന്നൂ കൊറോണയെന്നൊരു കീടാണു. കാണാൻ കഴിയില്ലെന്നാലും അതിൻ ചെയ്തികൾ ആഹാ! ഭീകരം താൻ. ഒന്നിച്ചൊന്നായ് പോരാടിടാം അതിൻ കരാളഹസ്തത്തിൽ പെടാതിരിക്കാൻ. അകലം പാലിച്ചൊരുമിക്കാം വ്യക്തിശുചിത്വം പാലിക്കാം . വീട്ടിൽ ഇരുന്നിട്ടൊന്നായ് നമ്മൾ അതിൻ ചങ്ങലക്കണ്ണിയെ പൊട്ടിക്കാം. അതിജീവിക്കും ഇതിനെയും നമ്മൾ നല്ലൊരു നാളെയെ വരവേൽക്കാൻ.
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത