ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. വെള്ളനാട് / വിദ്യാരംഗം കലാ സാഹിത്യ വേദി.

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദി  2021 2022 വർഷത്തിൽ   യുപി, ഹൈസ്കൂൾ , ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കായി കഥാരചന ,കവിതാരചന, ചിത്രരചന ,അഭിനയം, പുസ്തകാസ്വാദനം, കാവ്യാലാപനം ,നാടൻ പാട്ട് എന്നീ മത്സരയിനങ്ങൾ സ്കൂൾതലത്തിൽ സംഘടിപ്പിക്കുകയുണ്ടായി. കുട്ടികളിൽനിന്ന് സജീവമായ പങ്കാളിത്തമാണ് ഉണ്ടായത്. കൊറോണ കാലത്ത് വീടുകളിൽ ഒതുങ്ങി കൂടേണ്ടി വന്ന കുട്ടികളെ  സർഗാത്മക ചിന്തകളിലേക്കും  സാഹിത്യരചനകളിലേക്കും  കൊണ്ടുവരാൻ  വിദ്യാരംഗത്തിനു കഴിഞ്ഞു. മത്സരവിജയികളെ  ഉപജില്ലാതലത്തിലും വിദ്യാരംഗം സംഘടിപ്പിച്ച ശില്പശാലകളിലും പങ്കെടുപ്പിക്കുകയുണ്ടായി. കൂടാതെ  കഥ ,കവിത, ചിത്രരചന, പുസ്തകാസ്വാദനം, തുടങ്ങി മത്സരങ്ങളിൽനിന്ന്  മികച്ച കലാസൃഷ്ടികൾ തെരഞ്ഞെടുത്തു സ്കൂൾ മാഗസിനിൽ പ്രസിദ്ധീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു.