ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ വിലപിക്കുന്ന പുഷ്പം

Schoolwiki സംരംഭത്തിൽ നിന്ന്
 വിലപിക്കുന്ന പുഷ്പം     

തീക്ഷ്ണമാം ദാഹത്താൽ വലഞ്ഞൊരെൻ മേനിയിൽ
മെല്ലെ തഴുകി വരുന്നൊരെൻ ഇളം കാറ്റിൽ
കിരണങ്ങൾ ഏൽക്കുമ്പോൾ പൂമേനി തളരുന്നു
നിറം മങ്ങി മനം നൊന്ത് വേവുന്നൊരെൻ മനം
ഒരു തുള്ളി നീരെൻ മേനിയിൽ വീഴുവാൻ
കാതോർത്തു ഞാൻ കൂമ്പി നിന്നിടുന്നു.

തളരുന്ന മേനിയിൽ ഇരുളുന്നു ഇതളുകൾ
അകലുന്ന എൻ യവ്വനം
നിറ മിഴിയോടെ ഞാനോർത്തു
വിലപിക്കാൻ തായ്മാനം നിലകൊള്ളവെ
എന്റെ ഇതളുകൾ നിലവിളിച്ചു.
ഇരുളുന്നു സന്ധ്യയും അകലുന്ന ഭൂമിയും
ഇനിയെന്നുമെന്റെ വിരഹമായ്‌ മാറി.


അക്ഷര സുഗുണൻ
9 C ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത