ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

.കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിന്റെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. നമ്മുടെ സ്കൂളിൽ 2014 ൽ ആണ് ജെ ആർ സി യൂണിറ്റ് ആരംഭിച്ചത്.ഒരു യൂണിറ്റിൽ 20 കുട്ടികളാണ് അംഗങ്ങളായിട്ടുള്ളത്. ജെ ആർ സി യൂണിറ്റിലെ വിദ്യാർത്ഥികൾ സ്കൂളിലെ ദിനാചരണങ്ങളിലും സ്കൂൾ തല പരിപാടികളിലും സജീവ പങ്കാളിത്തം വഹിക്കുന്നു. കോവി‍ഡ്കാലഘട്ടത്തിൽ മാസ്ക് നിർമ്മിച്ച് വിതരണം ചെയ്തത് ശ്രദ്ധേയമായ പ്രവർത്തനമായിരുന്നു.