Schoolwiki സംരംഭത്തിൽ നിന്ന്
പ്രവർത്തന റിപ്പോർട്ട്
2019 - 2020 അദ്ധ്യയനവർഷത്തിൽ JRC യുടെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും വിജയിപ്പിക്കുവാനും സാധിച്ചു. തുടർപ്രവർത്ത- നങ്ങൾ നടന്നുവരുന്നു. നമ്മുടെ സ്കൂളിൽ 8 , 9 , 10 ക്ലാസുകളിലായി 6 J R C യൂണിറ്റ് (120 കുട്ടികൾ) നിലവിൽ ഉണ്ട്. സ്കൂൾ അച്ചടക്കം , ശുചീകരണപ്രവർത്തനങ്ങൾ എന്നിവ് കുട്ടികൾ ക്രമമായി ചെയ്തുവരുന്നു.
• പ്രവേശനോൽസവ ദിനമായ ജൂൺ 6 ന് " J R C “ കുട്ടികളൂടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമായിരുന്നു.ആദ്യമായി സ്കുളിലെത്തുന്ന കിട്ടികൾക്കും രക്ഷിതാ-
ക്കൾക്കും വേണ്ട സഹായങ്ങൾ ചെയ്തു.
• പരിസ്ഥിതി ദിനാചരണത്തോടനുബദ്ധിച്ച് വൃക്ഷത്തെെ വിതരണത്തിന് സജീവമായി പങ്കെടുത്തു.
• ലഹരി വിരുദ്ധദിനചരണത്തോടനുബദ്ധിച്ച് റാലികളും മറ്റും സംഘടിപ്പിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
• ഹിരോഷിമ ദിനത്തോടനുബദ്ധിച്ച് യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു.
• സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു സ്പെഷ്യൽ പരേഡ് സംഘടിപ്പിച്ചു.
• ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൂളിൽ ദീപം തെളിയ്ക്കൽ എന്ന പരിപാടി സംഘടിപ്പിച്ചു. തുടർന്ന് സ്കുൾ പരിസര ശുചീകരണവും വൃക്ഷത്തെെ നടലും നടന്നു