കാവും കുളങ്ങളും കായലോരങ്ങളും
തൻ കാതിൽ ചിലമ്പുന്ന
കാറ്റും കാടുകൾക്കുള്ളിലെ സന്ധ്യവൈവിധ്യവും
ഭൂതകാലത്തിന്റെ സാക്ഷ്യം
അമ്മയാം വിശ്വപ്രകൃതിയി നമ്മൾക്കു
തന്ന സൗഭാഗ്യങ്ങളെല്ലാം
നന്ദിയില്ലാതെ തിരസ്കരിച്ചു നമ്മൾ
മുത്തിനെ പ്പോലും
കരിക്കട്ടയായ്ക്കണ്ട
ബുദ്ധിയില്ലാത്തവർ നമ്മൾ
മുഗ്ദാസൗന്ദര്യത്തെ വൈരൂപിമാക്കുവാനൊത്തൊരുമിച്ചവർ
നമ്മൾ പൂത്തുനിന്നൊരു ശതകാല സൗരകാല
സൗരഭ്യ പൂരിത വർണ്ണപുഷ്പങ്ങൾ
ഇന്നിനി ദുർല്യഭം
മാമരചില്ലകളൊന്നാകെ
നമ്മൾ വെട്ടിവീഴ്‍ത്തി.