ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/പരിസ്ഥിതി ക്ലബ്ബ്-17

പരിസ്ഥിതി ദിനം 2017-18 2017 ജൂൺ 5-ാം തീയതി ,പരിസ്ഥിതി ദിനം തിടനാട് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കു്ളിൽ വിപുലമായി ആചരിച്ചു.രാവിലെ നടന്ന സ്കൂൾ അസംബ്ളിയിൽ വെച്ച് വി.എച്ച്.സി പ്രിൻസിപ്പൽ മാനുവൽ അലക്സ് സാർ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എന്റെ മരം പദ്ധതിയുമായി ബന്ധപ്പെട്ട്, കുട്ടികൾക്ക് മരത്തൈകൾ വിതരണം ചെയ്തു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വി.എച്ച്.എസ്.ഇ ,ഹൈസ്കുൾ,യു.പി വിഭാഗങ്ങളിൽ പോസ്റ്റർ മത്സരം സംഘടിപ്പിച്ചു.തുടർന്ന് പോസ്റ്റർ മത്സരം നടന്നു.പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു.മത്സരത്തിൽ വിജയികളയാവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.