ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/അക്ഷരവൃക്ഷം/മാസ്ക് കെട്ടി മനസ്സ് ചേർത്ത്

മാസ്ക് കെട്ടി.....മനസ്സ് ചേർത്ത്

കൊറോണ എന്നൊരു വൈറസ് നമ്മുടെ
ഭൂവിൽ പടരുന്നു
മാനവ കുലത്തെ പേടിപ്പിക്കും
മഹാവ്യാധിയല്ലോ ഈ വൈറസ്

ചൈനാമണ്ണിൽ പിറന്നവനീ
ഭീകരനാം വൈറസ്
ലോകത്തെ നശിപ്പിക്കാനായി
രൂപമെടുത്തവനീ വൈറസ്

അകലം നിന്നും മാസ്കുകൾ കെട്ടീം
തുരത്തിയെറിയാം ഈ വ്യാധി
ചേർത്തുപിടിക്കാം പ്രാർത്ഥിക്കാം
നാടിൻ സുരക്ഷാകരങ്ങളെ...
 

ശബരി സുരേഷ്
7 B ഗവ.യു.പി സ്കൂൾ വെള്ളൂത്തുരുത്തി
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത