ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/അക്ഷരവൃക്ഷം/കൊറോണ ... മഹാമാരി.

കൊറോണ ... മഹാമാരി.

2019 ഡിസംബറിൽ ചൈനയിൽ പൊട്ടിപ്പുറപ്പെട്ട ഈ മഹാമാരിലോകം മുഴുവൻ പടർന്ന്, ഇന്ന് നമ്മുടെ ഭാരതത്തിലും നമ്മുടെ കൊച്ചു കേരളത്തിലും പിടിപെട്ടിരിക്കുന്നു ഈ വിപത്തിനെ നമ്മുക്കിടയിൽ നിന്നും അകറ്റുന്നതിനായി നമ്മുടെ ഭരണകൂടവും പോലീസ് സംവിധാനങ്ങളും, ഡോക്ടർമാരും, നഴ്സുമാരും വളരെയധികം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു അത് നമ്മുടെ നന്മയ്ക്ക് വേണ്ടിയാണ്. അതിനായി നാം അവർ പറയുന്ന കാര്യങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ട്. നമ്മൾ ചെയ്യേണ്ട കാര്യത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് വ്യക്തി ശുചിത്വം, സാമൂഹിക അകലം പാലിക്കുക, പരിസരം ശുചീകരിക്കുക, വീട്ടിൽ നിന്നും പുറത്തിറങ്ങാതിരിക്കുക എന്നത്‌. എങ്കിൽ മാത്രമേ ഈ വിപത്തിനെ നമുക്കിടയിൽ നിന്നും തുരത്താനാകു....
പരിസരം ശുചീകരിക്കുക എന്നത് വളരെ പ്രാധാന്യമുള്ള ഒന്നാണ്. നമ്മുടെ പരിസരത്തു നിന്നും ചപ്പുചവറുകൾ നീക്കം ചെയ്യുകയും മലിനജലം കെട്ടിക്കിടക്കാതിരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. നമ്മുടെ ജലസ്രോതസുകൾ മലിനപ്പെടാതിരിക്കുവാൻ നമ്മൾ ശ്രദ്ധ ചെലുത്തേണ്ടതാണ്. അതോടൊപ്പംതന്നെ വ്യക്തി ശുചിത്വവും പ്രധാനപ്പെട്ടതാണ് ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കൈകൾ വൃത്തിയാക്കേണ്ടതാണ് മറ്റു വ്യക്തികളിൽ നിന്നും അകലം പാലിക്കേണ്ടതും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും തുവാല ഉപയോഗിച്ച് മറയ്ക്കുകയും ചെയ്യുക എങ്കിൽ മാത്രമേ ഈ മഹാമാരിയിൽ നിന്നും നമുക്ക് രക്ഷനേടാനാവുകയുള്ളു. എത്രയും വേഗത്തിൽ ഈ മഹാമാരിയിൽ നിന്നും രക്ഷ നേടാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിയ്ക്കാം അതിനോടൊപ്പം രാത്രിയും പകലും നമുക്ക് വേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യം പ്രവർത്തകരേയും ഭരണ സംവിധാനത്തെയും അഭിനന്ദിക്കാം.
എല്ലാവർക്കും നല്ലതു വരട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു.

കാർത്തിക് ദിലീപ്
3 ബി ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം