ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ പ്രകൃതിയും വികൃതിയും നാട്ടിലേക്ക്
പ്രകൃതിയും വികൃതിയും നാട്ടിലേക്ക്
ഒരിടത്തു വികൃതിയായ ഒരാൺകുട്ടിയും അവന്റെ അമ്മയും ഉണ്ടായിരുന്നു. അവന്റെ പേര് ഉണ്ണി കുട്ടൻ എന്നായിരുന്നു. അവൻ ശുചിത്വം ഒട്ടും തന്നെ പാലിച്ചിരുന്നില്ല. പക്ഷെ അവന്റെ അമ്മ ആകട്ടെ നല്ലൊരു പരിസ്ഥിതി സ്‌നേഹി ആയിരുന്നു. അമ്മ എത്ര പറഞ്ഞാലും അവൻ ശുചിത്വം ഒട്ടും തന്നെ പാലിച്ചിരുന്നില്ല. അങ്ങനെയിരിക്കെ ഒരു ദിവസം ഉണ്ണി കുട്ടൻ അവന്റെ അമ്മയുംയുടെ വാക്കുകൾ കേൾക്കാതെ പകൽ സമയത്തു പൊതു സ്ഥലത്തു പ്ലാസ്റ്റിക് കത്തിക്കുകയുണ്ടായി. ആ മലിനമായ പുക അവൻ ശ്വസിക്കുകയുണ്ടായി. അതു കാരണം അവനു അടുത്ത ദിവസം ആ രോഗം പിടിപെട്ടു. ആ രോഗം എന്താണന്നല്ലേ? 'ചുമ, ശ്വാസതടസം... 'angഅങ്ങനെ അവൻ കുറേ ആഴ്ച ആശുപത്രിയിൽ ആയിരുന്നു. കുറച്ചു ദിവസങ്ങൾക്കുശേഷം ആശുപത്രിയിൽ നിന്നു തിരികെ എത്തിയ ഉണ്ണി കുട്ടൻ ഒരു തീരുമാനം എടുത്തു. ഇനി മുതൽ എന്റെ ലക്ഷ്യം പരിസ്ഥിതി സംരക്ഷണവും രോഗ പ്രതിരോധനവും ആയിരിക്കും. ആ തീരുമാനത്തെ അവന്റെ അമ്മ അഭിനന്ദിച്ചു. അങ്ങനെ ഉണ്ണി കുട്ടൻ പരിസ്ഥിശുചിത്വത്തിനും രോഗ പ്രതിരോധത്തിനും വേണ്ടി ആത്മാർത്ഥമായി പ്രയത്നിച്ചു. വർഷങ്ങൾക്കു ശേഷം ഉണ്ണി കുട്ടൻ ഉയർന്ന പദവിയിലേക്ക് കുതിച്ചു പാഞ്ഞു. അവൻ അപ്പോഴും പരിസ്ഥിതി ശുചിത്വത്തിനു മാതൃക ആയിരുന്നു. ഗുണപാഠം :കണ്ടറിയാത്തവൻ കൊണ്ടറിയട്ടെ.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ