എന്നുമെൻ വീടിന് കുളിർമയേകുന്ന
തേൻ മഴതുള്ളികൾ എന്നുമെത്തും
ഇരുട്ടാകും നേരത്ത് തുള്ളിച്ചാടി
എത്തുമെൻ തുള്ളികൾ ഭംഗിയോടെ
തുള്ളിയായ് പെയ്യുന്ന നേരത്തെനിക്കൊരു
നല്ല കുളിർമഴ തോന്നിപ്പിക്കും
തേൻ മഴ പെയ്യുന്ന നേരത്തെനിക്കെന്നും
നല്ലൊരു സന്തോഷം തോന്നാറുണ്ട്
ഇടിവെട്ടും നേരത്ത് പേടിയുണ്ടാകുമ്പോൾ
മഴയുടെ തണുപ്പെന്റെ പേടി മാറ്റും
ലോക് ഡൗൺ കാലത്ത് വീട്ടിലിരിക്കുമ്പോൾ
മനസ്സിന് താരാട്ടായ് തേൻ മഴതുള്ളികൾ .