മലയാളനാട്ടിലെ മണ്ണിൻ സൗരഭ്യം
വാനോളമുയർന്നൊരീ യുഗത്തിൽ
നമ്മെ തകർക്കുവാൻ വന്നൊരു പ്രളയമേ
നിന്നെത്തകർത്തു നാം ഒന്നായ്
ഭിന്നിപ്പു വീണൊരീ മണ്ണിൽ
ഒന്നിപ്പിൻ കാഹളമുയർന്നു
പിന്നെ നീ വന്നു നിപ-യായ്
കൊണ്ട് പോകാൻ കൊതിച്ചു നമ്മെ
ആട്ടിപ്പായിച്ചു നിന്നെ
കൈകോർത്തു ഞങ്ങൾ വീണ്ടും
കൊറോണയെക്കണ്ടു ഭയന്നു
കുറച്ചൊന്നു ഞങ്ങൾ വീണ്ടും
പിടിച്ചു കെട്ടും ഞങ്ങൾ
അതിവേഗം നിന്നെ തുരത്തും
മലയാളിതൻ അർപ്പണബോധം
അത് ലോകത്തിൻ മാതൃകയാണേ
ഉയർത്തെണീക്കും ഞങ്ങൾ വിജയക്കൊടി പാറിക്കും.