കൊന്നപ്പൂവേ പൂവേ പൂവേ
മേടമാസത്തിൻ പൂവേ മഞ്ഞ-
പട്ടുടയാട ചാർത്തിയ പൂവേ
മഞ്ഞപ്പൂവേ മഞ്ഞപ്പൂവേ
വിഷുപ്പൂവേ കണിപ്പൂവേ
മേടത്തിൻ തിലകം ചാർത്തിയ പൂവേ
കൊന്നപ്പൂവേ കണിക്കൊന്നപ്പൂവേ
വിഷുപുലരിക്കായി പൊന്നൂഞ്ഞാൽ തീർക്കും പൂവേ
ഈ വിഷുക്കാലത്തിൽ
കൊറോണ മാരി കണി കണ്ടുണർന്ന
അകന്നിരിക്കാം നമുക്ക് നല്ല പൂവേ
നല്ല നാളെയെ കണി കണ്ടുണരാനായി
പീതാംബരത്തിൻ നിറമെഴും പൂവേ
പൊൻ കണിക്കൊന്നപ്പൂവേ