ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/അക്ഷരവൃക്ഷം/ മഹാമാരിയായ കൊറോണ -കവിത

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരിയായ കൊറോണ

ഭയന്നിടില്ല നാം ചെറുത്ത് നിന്നിടും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും

തകർന്നിടില്ല നാം കൈകൾ കോർത്തിടും
 ഈ വിപത്ത് അകന്നിടും വരെ

കൈകൾ നാം ഇടയ്ക്കിടെ
സോപ്പുകൊണ്ട് കഴുകണം

തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും
മുഖം മറച്ചു വെക്കണം

കൂട്ടമായി പൊതുസ്ഥലത്തെ
ഒത്തുചേരൽ നിർത്തണം

ചികിത്സതേടണം രോഗബാധയുള്ളവർ
മറച്ചുവെച്ചു നീങ്ങുകിൽ രോഗം പടർന്നിടും
 
ഭയന്നിടില്ല നാം ചെറുത്ത് നിന്നിടും കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും

ശിവാനി S
1 B, ഗവ യു പി എസ്സ് മഞ്ചവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത