ഗവൺമെന്റ് യു പി എസ്സ് ചെമ്മനത്തുകര/അക്ഷരവൃക്ഷം/നഗരവാസികളും അന്ധനും

Schoolwiki സംരംഭത്തിൽ നിന്ന്
നഗരവാസികളും അന്ധനും

ആ പട്ടണം വഴിയോരകച്ചവടക്കാർ കാൽനടയാത്രക്കാ‍‍ ർ ,കടകൾ വാഹനങ്ങൾ വലിയ വലിയ കെട്ടിടങ്ങൾ എന്നിവയെക്കൊണ്ട് തിങ്ങി നിറഞ്ഞിരുന്നു. ഈ പട്ടണം മുൻപ് പ്രകൃതിയാൽ സമ്പന്നമായ ഒരു ഗ്രാമമായിരുന്നു. പാടം നികത്തുകയും പുഴകളിലും തോടുകളിലുമൊക്കെ മാലിന്യം വലിച്ചെറിഞ്ഞ് ആ ഗ്രാമത്തെ മനുഷ്യൻ നശിപ്പിച്ചു. പിന്നീട് അതൊരു പട്ടണമായി മാറി. ആ നഗരത്തിൽ അന്ധനായ ഒരു വൃദ്ധൻ താമസിച്ചിരുന്നു. നഗരത്തിലെ ഒരേ ഒരു ദരിദ്രനായിരുന്ന അയാൾ, പക്ഷേ ആവിടത്തെ ഏറ്റവും സന്തുഷ്ടനായ വ്യക്തിയായിരുന്നു. നഗരവാസികളാവട്ടെ അയാളെ ആസൂയയോടെ ആയിരുന്നു കണ്ടിരുന്നത് .

ഒരിക്കൽ ആ വൃദ്ധൻ വഴിയിലൂടെ തപ്പിത്തടഞ്ഞ് നടന്നുവരികയായിരുന്നു.
ആപ്പോൾ നഗരവാസികളദ്ദേഹത്തെ കളിയാക്കി:"ഹോ ഇയാളെന്തൊരു മണ്ടനാണ് . വൃദ്ധനായിട്ടും അന്ധനായിട്ടും ദരിദ്രനായിട്ടും കൂടി സന്തോഷവാനായിരിക്കുന്നു.”
അദ്ദേഹമത് ശ്രവിച്ചു,ശേഷം ആങ്ങോട്ടു ചെന്ന് പറഞ്ഞു:“ അതെ ! ഞാൻ ഇപ്പോളും എപ്പോളും സന്തോഷവാനാണ് . അത് എനിക്ക് കാഴ്ച നഷ്ടപ്പെട്ടതുകൊണ്ടോ ദരിദ്രനായതുകൊണ്ടോ അല്ല മറിച്ച് എന്റെ ഗ്രാമത്തെ നിങ്ങളെല്ലാം ചേർന്ന് നശിപ്പിച്ചത് എനിക്ക് കാണേണ്ടി വന്നില്ലല്ലോ.... അതാണ് എനിക്ക് സന്തോഷവാനായിരിക്കുവാൻ കഴിയുന്നത്.”
വൃദ്ധന്റെ ഈ സംസാരം അവിടെ നിന്നിരുന്നവരെ നിശബ്ദരാക്കി മാറ്റി. മനസ്സിന്റെ അന്ധതയുടെ അന്ധകാരത്തിൽ കാഴ്ചയുള്ളവർപോലും ഫലത്തിൽ അന്ധൻമാരാണ് . വൃദ്ധന്റെ ഈ വാക്കുകളെല്ലാവരെയും ആഴത്തിൽ ചിന്തിപ്പിച്ചു. അവർ ലജ്ജയോടെ തലകുനിച്ചു. പിന്നീടൊരിക്കലും അവർ അദ്ദേഹത്തെ കളിയാക്കിയിട്ടില്ല. പകരം ബഹുമാനിക്കുകയും ചെയ്തു.

വിശ്വനാഥ് പ്രതാപ് സുരേന്ദ്രൻ
6 എ ഗവ.യൂ.പി. സ്കൂൾ ,ചെമ്മനത്തുകര വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ