ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം
<poem>
               ഓരോ വ്യക്തിയുടെയും ആരോഗ്യസംരക്ഷണത്തിൽ ഏറ്റവും പ്രധാനം ശുചിത്വമാണ്. ശുചിത്വം എന്നു പറഞ്ഞാൽ വ്യക്തി ശുചിത്വം മാത്രമല്ല പരിസര ശുചിത്വവും വളരെ പ്രധാനമാണ്. എന്താണ് ശുചിത്വം? 
               ശുചിത്വം പ്രധാനമായും രണ്ടുതരത്തിലുണ്ട്. വ്യക്തി ശുചിത്വം പരിസ്ഥിതി ശുചിത്വം. ഇപ്പോൾ നമ്മുടെ ലോകത്ത് ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് വ്യക്തി ശുചിത്വം. നാം വ്യക്തി ശുചിത്വം പാലിച്ചില്ലെങ്കിൽ വലിയ വിപത്തുകൾ നേരിടേണ്ടി വരും. കൊറോണ എന്ന മഹാരോഗത്തിന് അടിമപ്പെട്ടിരിക്കുന്ന ലോകം ഇന്ന് വ്യക്തി ശുചിത്വത്തിന് വളരെ പ്രാധാന്യം നൽകുന്നു. സാനിട്ടൈസർ ഉപയോഗിച്ച് കൈകഴുകുക, തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ വായ്‌മൂടുക, പുറത്തുപോയിട്ടുവന്നാൽ കുളിക്കുക തുടങ്ങിയവ വ്യക്തി ശുചിത്വത്തിൽ ഉൾപ്പെടുന്നു. വ്യക്തി ശുചിത്വം കൊണ്ട് ഏതു മഹാരോഗത്തേയും പ്രതിരോധിക്കാൻ നമുക്ക്  സാധിക്കും. 
               രണ്ടാമത്തേത് പരിസ്ഥിതി ശുചിത്വം ആണ്. അതിൽ ഗാർഹിക ശുചിത്വവും സാമൂഹിക ശുചിത്വവും ഉൾപ്പെടുന്നു. ഇവ രണ്ടും ഒത്തുചേർന്നാൽ മാത്രമേ പരിസ്ഥിതി ശുചിത്വം ആകുന്നുള്ളൂ. പരിസ്ഥിതി മലിനമാകുന്നതിന് കാരണക്കാർ മനുഷ്യർ മാത്രമാണ്. പരിസ്ഥിതി മലിനമാകുന്നതും പലവിധ മഹാരോഗങ്ങൾ പിടിപെടുന്നതിനും കാരണമാകുന്നു. 
               ശുചിത്വമില്ലെങ്കിൽ നമുക്ക് നമ്മുടെ പ്രകൃതിയെത്തന്നെ നഷ്ട്ടമാകും. ഓരോ വ്യക്തിയുടെയും ജീവന്റെ സംരക്ഷണത്തിന് വലിയൊരു ഘടകം ശുചിത്വം തന്നെയാണ്. ശുചിത്വമില്ലായ്മ നമുക്ക് പല രോഗങ്ങളും സമ്മാനിക്കുന്നു. മാലിന്യങ്ങൾ വലിച്ചെറിയുന്നത് നമ്മുടെ പ്രകൃതിയെ നശിപ്പിക്കുന്നു. അതു വഴി പല പ്രകൃതിക്ഷോഭങ്ങളും വന്നുചേരും. ഓർക്കുക നാം തന്നെയാണ് വന്നു ചേർന്നിട്ടുള്ള ഓരോ വിപത്തുകൾക്കും കാരണക്കാരായിട്ടുള്ളത്. തിരക്കുപിടിച്ചുള്ള ജീവിത ഓട്ടത്തിനിടയിൽ നാം പലതും ശ്രദ്ധിക്കുന്നില്ല,  ചിന്തിക്കുന്നില്ല. നാം ഒന്നു ചിന്തിച്ചാൽ ഈ പ്രകൃതിയേയും നമ്മൾ ഉൾപ്പെടുന്ന എല്ലാ ജീവജാലങ്ങളേയും വന്നതും ഇനി വരാനിരിക്കുന്ന പല മഹാവിപത്തുകളിൽ നിന്നും കാത്തുരക്ഷിക്കാം. 

പ്രകൃതിയെ മലിനമാക്കാതിരിക്കൂ........ മാറ്റ് ജീവജാലങ്ങളെ നശിപ്പിക്കാതിരിക്കൂ.......... വ്യക്തി ശുചിത്വം പാലിക്കൂ......... ലോകത്തെ രക്ഷിക്കൂ......... സ്വയം രക്ഷിക്കൂ..........

/poem>
സനോജ് .എസ്.ആർ
7 B ഗവ.യു.പി.എസ്.കുന്നത്തുകാൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം