ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ/ജൂനിയർ റെഡ് ക്രോസ്

ജൂനിയർ റെഡ് ക്രോസ്


42006 JRC UNIT


സേവന തൽപ്പരത, ത്യാഗ മനോഭാവം, അർപ്പണബോധം, സാമൂഹിക ബോധം, നേതൃത്വപാടവം, വ്യക്തിത്വ വികസനം തുടങ്ങി ഒട്ടനവധി മൂല്യങ്ങളിലൂന്നി "ആരോഗ്യം , സേവനം ,സൗഹൃദം "എന്ന ആപ്തവാക്യം ഉൾക്കൊണ്ടുകൊണ്ട് സ്കൂളുകളിൽ നടപ്പിലാക്കിയ കർമ്മ പരിപാടിയാണ് ജെ ആർ സി. നമ്മുടെ സ്കൂളിൽ എ, ബി, സി എന്നീ ലെവലുകളിലായി 60 കേഡറ്റ്സ് ജെ ആർ സി യൂണിറ്റിന്റെ ഭാഗമായി പ്രവർത്തിച്ചുവരുന്നു. സേവന തൽപ്പരത കേന്ദ്രീകരിച്ച് ഒട്ടനവധി പ്രവർത്തനങ്ങളും പരിശീലനങ്ങളും കേഡറ്റുകൾക്ക് നൽകിവരുന്നു. അക്കാദമിക വർഷത്തിന്റെ ആരംഭത്തിൽ "മുറ്റത്തൊരു തേന്മാവ് -പ്രകൃതിക്കൊരു മുതൽക്കൂട്ട്" എന്ന പ്രവർത്തനം ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു ലഹരി വിരുദ്ധ ദിനം, പോസ്റ്റർ പ്രദർശനം, സൂമ്പ പരിശീലനം, ലൈബ്രറിയിലേക്ക് പുസ്തക കൈമാറ്റം, ഹിരോഷിമ - നാഗസാക്കി ദിനാചരണങ്ങൾ എന്നിവ എടുത്തുപറയേണ്ടവയാണ് .പ്രഥമ ശുശ്രൂഷ എന്ന ആശയത്തിലുറച്ച് സ്കൂളിനു വേണ്ടി ജെ ആർ സി കേഡറ്റ്സ് സ്വന്തമായി നിർമ്മിച്ചു നൽകിയ "ഫസ്റ്റ് എയ്ഡ് ബോക്സ് "ജെ ആർ സി യൂണിറ്റിന്റെ മികച്ച പ്രവർത്തനം തന്നെയായിരുന്നു.

ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ ചുമതല രാധിക ആർ