ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്.തീക്കോയി/ഭൗതികസൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

തീക്കോയി ഗ്രാമപഞ്ചായത്തിൽ നാല് പതിറ്റാണ്ടായി വാടകകെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന ഗവ.ടെക്നിക്കൽ ഹൈസ്കൂളിന് ഈരാറ്റുപേട്ട നഗരസഭയിൽ 12-ാം വാർഡിൽ (ആനിയിളപ്പ്) വാങ്ങിയ 2.5 ഏക്കർ വസ്തുവിൽ സംസ്ഥാന സർക്കാർ, വിദ്യാഭ്യാസവകുപ്പ് മുഖേന അനുവദിച്ച 7.5 കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 2022 സെപ്റ്റംബർ 15 വ്യാഴം 3 pm ന് ബഹു. ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവ്വഹിച്ചു.ബഹു.പൂഞ്ഞാർ MLA അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു.പത്തനംതിട്ട പാർലമെന്റ് അംഗം ശ്രീ ആന്റോ ആന്റണി മുഖ്യ പ്രഭാഷണം നടത്തി.

പുതിയ സ്കൂൾകെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു.