ഗവൺമെന്റ് ഗേൾസ് വി. എച്ച്. എസ്. എസ്. പേട്ട/അക്ഷരവൃക്ഷം/രോഗവും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
രോഗവും ശുചിത്വവും
ഇന്ന് നാം നേരിട്ടു കൊണ്ടിരിക്കുന്ന വലിയ പ്രതിസന്ധിക്ക് കാരണം  കോവിഡ് 19 എന്ന മാരകമായ വൈറസാണ് . അത് നിരവധി മനുഷ്യരെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നു . ലോകത്തിന്റെ സാമ്പത്തിക മേഖലയെവരെ അത് പിടിച്ചു കുലുക്കിക്കഴിഞ്ഞു .ദാരിദ്ര്യം നിറഞ്ഞ ഭാവിയിലേക്കാണ് ഇന്ന് ലോകം കാൽ വയ്ക്കുന്നത് . അതിനെ വേരോടെ പറിച്ചു കളയാൻ ലോകമിന്ന് പരിശ്രമിക്കുകയാണ് . 
         ഈ രോഗത്തെ തുരത്താൻ നമുക്കെന്ത് ചെയ്യാൻ കഴിയും . ശുചിത്വമാണ് ഏറ്റവും നല്ല പ്രതിരോധ മാർഗ്ഗം . വ്യക്തി ശുചിത്വവും പരിസര ശുചിത്വവും അത്യവശ്യമാണ് . കൈയ്യും കാലും എപ്പോഴും ശുചിയാക്കി വയ്ക്കുക .സോപ്പുപയോഗിച്ചു തന്നെ കഴുകാൻ ശീലിക്കണം . സോപ്പ് ലായനിയിൽ മാത്രമേ ഈ വൈറസ് നശിക്കുകയുള്ളു. അത്യവശ്യമല്ലാത്ത യാത്രകൾ നമുക്കൊഴിവാക്കാം . പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം .
         ശുചിത്വവും കരുതലും ജാഗ്രതയും കൊണ്ട് ഈ രോഗത്തെ തോല്പിക്കാൻ നമുക്കാവും . അതിനു വേണ്ടത് ഓരോ വ്യക്തിയുടേയും ശുചിത്വമാണ് . അങ്ങനെ ശുചിത്വ പൂർണ്ണമായ ഒരു തലമുറയെ നമുക്ക് വാർത്തെടുക്കാം
ആരതി അനിൽ
9A ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പേട്ട തിരുവനന്തപുരം തിരുവനന്തപുരം നോർത്ത്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം