ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/ കരുതലും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലും ശുചിത്വവും

<

അപ്പുവും അമ്മുവും പതിവ് പോലെ സൈക്കിൾ സവാരി തുടങ്ങി. ശുചിത്വ സുന്ദര പട്ടിണി രഹിത കേരളം രണ്ടുപേരുടെയും സ്വപ്നവും ലക്ഷ്യവുമാണ്. ഇന്ന് അവർ ഒരു ചായ കടയും പരിസരവും നോട്ടമിട്ടിരിക്കുകയണ്. കടയുടെ പരിസരമാകെ മാലിന്യ കൂമ്പാരം ഹോ ! ഇതെന്തു ദുഃഖകരമാണ് അപ്പു അമ്മുവിനോട് പറഞ്ഞു. ഇത്ര മാത്രമോ ഈ മാലിന്യ കൂമ്പാരം അഴുകിനാറുന്നത് ഭക്ഷണപദാർത്ഥങ്ങൾ കൊണ്ടുമാണ് കഷ്ടം! അമ്മു മറുപടി പറഞ്ഞു "ഒരു ദിവസം കളയുന്ന ഭക്ഷണം 5 പേരുടെ വിശപ്പകറ്റാം അവർ പ്രതീക്ഷ പങ്കുവെച്ചു. പിന്നെ ഒന്നും ആലോചിച്ചില്ല. രണ്ടുപേരും സൈക്കിൾ ചവിട്ടി ഒരു വൃക്ഷത്തിൽ നിന്നും രണ്ടു കമ്പുകൾ ഒടിച്ചെടുത്തു കടക്കരികിൽ നിന്നും വാരി കൂട്ടിയിരുന്ന പെട്ടികളിൽ നിന്നും കാർബോർഡ് കഷണങ്ങൾ വെട്ടിയെടുത്തു. പ്ലക്കാർഡുകൾ തയ്യാറാക്കി.
അവർ ഈ പ്ലക്കാർഡുകൾ കാട്ടി കടയുടെ മുന്നിൽ നിന്ന് ബോധവൽക്കരണ പ്രസംഗം തുടങ്ങി. വന്നു കൂടിയ ഓരോരുത്തരും കടയ്ക്ക് മുന്നിലെ മാലിന്യകൂമ്പാരം ബോധപൂർവ്വം ശ്രദ്ധിക്കാൻ തുടങ്ങി ഒപ്പം കടയുടമയും. മാറ്റം വന്നത് ദിവസങ്ങൾക്കക മായിരുന്നു കടക്കാരൻ ചേട്ടൻ ദാനശീലവും പരിസര ശുചിത്വ ബോധവും ഒരേസമയം കൈവന്നു. അപ്പുവും അമ്മുവും പുഞ്ചിരിയോടെ സൈക്കിൾ സവാരി തുടർന്നു അതേറ്റു വാങ്ങിക്കൊണ്ട് അവരുടെ നാടും നാട്ടുകാരും തിളങ്ങി നിന്നു.

<
ഹന്ന സാഹക്കിർ
6D ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - കഥ