മാവുകൾ പൂത്തു മണം
പരന്നു പച്ചകുടയായ്
തണൽ മരങ്ങൾ
അണ്ണാറകണ്ണന്മാർ
കാക്കകളും വിദ്യല
യത്തിൽ വിരുന്ന് വന്നു ഗൗതമി
ടീച്ചറും കുട്ട്യേളും മാന്ത
ണലിൽ പാടി
പടിക്കുവാനൊന്നു കൂടി
ചക്കപഴത്തിൽ മധുര
ഗന്ധം ദിക്കെല്ലാം വാരി
വിളമ്പി തെന്നൽ
അണ്ണാനും കാക്കകുയി
ലുകളും തമ്മിൽ
കലഹമായ് ചക്ക
യുണ്ണാൻ തലോലമായ്
മുരിങ്ങകളും കാണുവോർക്കെല്ലാം
രസം പകരും
എന്റെ ഹരിത വിദ്യാലയം